ടോസിടാന്‍ നാണയത്തിനു പകരം ബാറ്റ്; 141 വര്‍ഷം പഴക്കമുള്ള ക്രിക്കറ്റ് പാരമ്പര്യത്തിന് അവസാനം


നാണയം പോലെ കറക്കി ഇടുമ്പോള്‍ ബാറ്റിന്റെ ബ്ലേഡോ അതോ നിരപ്പായ ഭാഗമോ ഏതാണ് വരുന്നത് എന്നതനുസരിച്ചാണ് ടോസ് നിര്‍ണയിക്കുന്നത്.

ബ്രിസ്‌ബെയ്ന്‍: ടോസിടാന്‍ 141 വര്‍ഷക്കാലം പിന്തുടര്‍ന്നു പോന്ന പാരമ്പര്യം അവസാനിപ്പിച്ച് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയന്‍ ട്വന്റി ട്വന്റി ലീഗായ ബിഗ് ബാഷില്‍ ഇനി കോയിന്‍ ടോസിന് സ്ഥാനമില്ല. ബിഗ് ബാഷ് ലീഗില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന മത്സരത്തില്‍ ടോസിടാന്‍ പരമ്പരാഗതമായ നാണയ രീതിക്ക് പകരം ഉപയോഗിച്ചത് ക്രിക്കറ്റ് ബാറ്റായിരുന്നു (ബാറ്റ് ഫ്ലിപ്പ്).

ബുധനാഴ്ച ബ്രിസ്‌ബെയ്ന്‍ ഹീറ്റും അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും തമ്മില്‍ നടന്ന മത്സരത്തിലാണ് ആദ്യമായി ടോസിനായി നാണയത്തിനു പകരം ബാറ്റ് ഫ്ലിപ്പ് രീതി ഉപയോഗിച്ചത്.

1877 മുതലുള്ള ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ടോസിനായി നാണയത്തിനു പകരം മറ്റെന്തെങ്കിലും സങ്കേതം ഉപയോഗിക്കുന്നത്. ബുധനാഴ്ച നടന്ന മത്സരത്തില്‍ മുന്‍ ഓസീസ് താരം മാത്യു ഹെയ്ഡനാണ് ബാറ്റ് ഫ്ലിപ്പ് ചെയ്തത്.

നാണയം പോലെ കറക്കി ഇടുമ്പോള്‍ ബാറ്റിന്റെ ബ്ലേഡോ അതോ നിരപ്പായ ഭാഗമോ ഏതാണ് വരുന്നത് എന്നതനുസരിച്ചാണ് ടോസ് നിര്‍ണയിക്കുന്നത്. ഹെഡോ ടെയിലോ എന്നതിനു പകരം ഇനി ഹില്ലോ ഫ്ലാറ്റോ ആണ് ക്യാപ്റ്റന്‍മാര്‍ വിളിക്കേണ്ടത്. ബാറ്റു ചെയ്യാന്‍ ഉപോയോഗിക്കുന്ന വശമാണ് ഫ്ലാറ്റ്. മറുവശം ഹില്ലും.

കളിക്ക് മുന്‍പുള്ള ടോസ് പലപ്പോഴും പലരും കാണാന്‍ ശ്രമിക്കാറില്ല. ഇതിന് ഒരു മാറ്റം വരുത്താനാണ് പുതിയ പരീക്ഷണമെന്ന് ബിഗ് ബാഷിന്റെ ചുമതലയുള്ള ക്രിക്കറ്റ് ഓസ്ട്രേലിയ തലവന്‍ കിം മക്കോണി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രശസ്ത ക്രിക്കറ്റ് ബാറ്റ് നിര്‍മാതാക്കളായ കൂക്കാബുറയെയാണ് ടോസിടാനുള്ള ബാറ്റ് നിര്‍മിക്കുന്നത്.

Content Highlights: big bash league breaks away from 141 year toss tradition with bat flip

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


pinarayi vijayan

1 min

എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളം; പി.സി ജോര്‍ജിന്റേത് നീചമായ വാക്കുകള്‍- മുഖ്യമന്ത്രി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section




Most Commented