പോര്‍ട്ട് ഓഫ് സ്പെയിന്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫീല്‍ഡിങ് നിലവാരത്തിന്റെ ഉദാഹരണമായി ഭുവനേശ്വര്‍ കുമാറിന്റെ വണ്ടര്‍ ക്യാച്ച്.
വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ നാലു വിക്കറ്റ് പ്രകടനത്തോടെ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഭുവി, മത്സരത്തിലെ മികച്ചൊരു ക്യാച്ചും സ്വന്തമാക്കി.
വിന്‍ഡീസ് താരം റോസ്റ്റണ്‍ ചെയ്സിനെയാണ് ഭുവി മികച്ചൊരു റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയത്. 35-ാം ഓവറിലായിരുന്നു സംഭവം. ഭുവിയുടെ പന്ത് ലെഗ് സൈഡിലേക്ക് കളിക്കാന്‍ ശ്രമിച്ച ചെയ്സ് പക്ഷേ സ്ലോബോളില്‍ കബളിക്കപ്പെട്ടു. ബാറ്റില്‍ തട്ടി ഇടതുവശത്തേക്ക് പോയ പന്ത് ഫുള്‍ ഡൈവ് ചെയ്ത് ഭുവി കൈപ്പിടിയിലാക്കി. 23 പന്തില്‍ നിന്ന് 18 റണ്‍സ് മാത്രമായിരുന്നു ചെയ്സിന്റെ അക്കൗണ്ടില്‍ അപ്പോള്‍ ഉണ്ടായിരുന്നത്.
വമ്പനടിക്കാരന്‍ ക്രിസ് ഗെയിലിനെയും നിക്കോളാസ് പൂരാനെയും മടക്കിയ ഭുവി കെമാര്‍ റോച്ചിന്റെയും വിക്കറ്റ് സ്വന്തമാക്കി.
Content Highlights: Bhuvneshwar Kumar Wows Fans With Sensational Return Catch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..