മെല്‍ബണ്‍: മൂന്നാം ഏകദിനത്തിലും ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ആരോണ്‍ ഫിഞ്ചിനെ വീഴ്ത്തി ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. സിഡ്‌നിയില്‍ നടന്ന ആദ്യ ഏകദിനത്തിലും അഡ്‌ലെയ്ഡിലെ രണ്ടാം ഏകദിനത്തിലും ആറു റണ്‍സിനപ്പുറം കടയ്ക്കാന്‍ ഫിഞ്ചിന് കഴിഞ്ഞില്ല. അതിന് മുമ്പെ ഓസീസ് താരത്തെ ഭുവനേശ്വര്‍ വീഴ്ത്തി.
മെല്‍ബണിലും ഇതുതന്നെ ആവര്‍ത്തിച്ചു. 14 റണ്‍സിലെത്തി നില്‍ക്കെ ഭുവനേശ്വറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു ഫിഞ്ച്. ഈ പരമ്പരയില്‍ ഭുവനേശ്വറും ഫിഞ്ചും തമ്മില്‍ മുഖമാഖും വന്നപ്പോള്‍ സംഭവിച്ചത് ഇതാണ്- 37 പന്ത്, 30 ഡോട്ട് ബോളുകള്‍, 16 റണ്‍സ്, മൂന്ന് വിക്കറ്റ്.
മെല്‍ബണില്‍ പുറത്താകുന്നതിന് തൊട്ടുമുമ്പുള്ള പന്തില്‍ ഫിഞ്ച് ഇന്ത്യന്‍ പേസറെ കബളിപ്പിച്ചിരുന്നു. ഭുവനേശ്വര്‍ പന്തെറിഞ്ഞതിന് പിന്നാലെ ഫിഞ്ച് ക്രീസില്‍ നിന്ന് മാറുകയായിരുന്നു. തുടര്‍ന്ന് അമ്പയര്‍ ഡെഡ് ബോള്‍ വിളിച്ചു. ഫിഞ്ചിന്റെ ഈ പ്രവൃത്തി ഭുവനേശ്വറിനും വിരാട് കോലിക്കും അത്ര പിടിച്ചില്ല. അമ്പയറുടെ അടുത്തെത്തി എന്തിനാണ് ഡെഡ് ബോള്‍ വിളിച്ചതെന്ന് ഭുവനേശ്വര്‍ ചോദിക്കുന്നുണ്ടായിരുന്നു. തൊട്ടുപിന്നാലെ വിരാട് കോലിയും അമ്പയറോട് സംസാരിച്ചു.
തൊട്ടടുത്ത പന്തില്‍ ഭുവനേശ്വര്‍ ഇതിന് മധുരപ്രതികാരം വീട്ടി. പന്ത് പാഡില്‍ തട്ടിയതോടെ ഭുവനേശ്വര്‍ അപ്പീല്‍ ചെയ്തു. അമ്പയര്‍ ഔട്ട് വിളിച്ചു. ആദ്യ ഏകദിനത്തില്‍ ഓസീസ് ക്യാപ്റ്റനെ ഭുവനേശ്വര്‍ ബൗള്‍ഡാക്കുകയായിരുന്നു. രണ്ടാം ഏകദിനത്തിലും ഇതുതന്നെയായിരുന്നു അവസ്ഥ.
This one was called lbw... #AUSvIND pic.twitter.com/Kno6FrQvm6
— cricket.com.au (@cricketcomau) 18 January 2019
This one was called a dead ball... #AUSvIND pic.twitter.com/8V7ElRzZd9
— cricket.com.au (@cricketcomau) 18 January 2019
Content Highlights: Bhuvneshwar Kumar trapped Aaron Finch for third straight match Melbourne ODI