ഭുവനേശ്വർ കുമാർ | Photo: bcci
ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്ന വാര്‍ത്തകള്‍ തള്ളി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഭുവനേശ്വര്‍ കുമാര്‍. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ ഭുവനേശ്വറിന് ഇടം ലഭിച്ചിരുന്നില്ല. ഇതോടെയാണ് ഭുവനേശ്വര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്നും ഇനി നിശ്ചിത ഓവര്‍ ക്രിക്കറ്റ് മാത്രമായിരിക്കും കളിക്കുക എന്നും വാര്‍ത്തകള്‍ വന്നത്. ഇതിന് പിന്നാലെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു ഭുവനേശ്വര്‍ കുമാര്‍.
മനസ്സിലുള്ളത് എഴുതിപ്പിടിപ്പിക്കരുതെന്നും ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റിലും കളിക്കാന്‍ താന്‍ തയ്യാറാണെന്നും ഭുവനേശ്വര്‍ ട്വീറ്റില്‍ വ്യക്തമാക്കി. 'ഞാന്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിന് വ്യക്തത വരുത്തേണ്ടതുണ്ട്. ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റിലും കളിക്കാന്‍ ഞാന്‍ തയ്യാറാണ്. നിങ്ങളുടെ അനുമാനത്തിന് അനുസരിച്ച് വാര്‍ത്തയുണ്ടാക്കരുത് എന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്.' ഭുവനേശ്വര്‍ ട്വീറ്റില്‍ പറയുന്നു.
2014ലാണ് ഭുവനേശ്വര്‍ ആദ്യമായി ഇംഗ്ലണ്ട് പര്യടനം നടത്തിയത്. അന്ന് അഞ്ച് മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റ് വീഴ്ത്തി. ലോര്‍ഡസില്‍ ആറു വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായി. മൂന്നു അര്‍ധ സെഞ്ചുറി ഉള്‍പ്പെടെ 247 റണ്‍സും അടിച്ചെടുത്തു. പിന്നീട് 2018-ലെ പര്യടനം പരിക്കുമൂലം നഷ്ടമായി. അതിനുശേഷം ഭുവനേശ്വര്‍ ടെസ്റ്റ് കളിച്ചിട്ടില്ല.
Content Highlights: Bhuvneshwar Kumar Test Cricket
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..