'സച്ചിനെ പൂജ്യത്തിന് പുറത്താക്കിയത് കരിയറില്‍ വഴിത്തിരിവായി'; ഭുവനേശ്വര്‍


ക്രിക്കറ്റില്‍ താത്പര്യമില്ലാതിരുന്ന അച്ഛനോടും അമ്മയോടും വഴക്കിട്ടാണ് ഭുവനേശ്വര്‍ ഗ്രൗണ്ടിലിറങ്ങാന്‍

Bhuvneshwar Kumar Photo Courtesy: AP

ലഖ്‌നൗ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ പൂജ്യത്തിന് പുറത്താക്കിയതാണ് തന്റെ ക്രിക്കറ്റ് കരിയറിലെ വഴിത്തിരിവെന്ന് ഇന്ത്യന്‍ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍. ക്രിക്ക്ബസിന്റെ സ്‌പൈസി പിച്ച് എന്ന ചാറ്റ് ഷോയില്‍ സംസാരിക്കുന്നതിനിടയിലാണ് ഭുവനേശ്വര്‍ ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങളെ കുറിച്ച് പറഞ്ഞത്.
ക്രിക്കറ്റില്‍ താത്പര്യമില്ലാതിരുന്ന അച്ഛനോടും അമ്മയോടും വഴക്കിട്ടാണ് ഭുവനേശ്വര്‍ ഗ്രൗണ്ടിലിറങ്ങാന്‍
തുടങ്ങിയത്‌. മകന്‍ പഠിച്ച് ഒരു ജോലി സമ്പാദിക്കണം എന്നായിരുന്നു ഭുവനേശ്വറിന്റെ അച്ഛനും അമ്മയും ആഗ്രഹിച്ചത്. എന്നാല്‍ ഭുവിയുടെ വഴി മറ്റൊന്നായിരുന്നു.
ഉത്തര്‍ പ്രദേശ് അണ്ടര്‍-15 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഭുവനേശ്വറിനെ ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ വീട്ടുകാര്‍ പരിഗണിക്കാന്‍ തുടങ്ങി. ഇതോടെ ക്രിക്കറ്റില്‍ എന്തെങ്കിലുമൊക്കെയാവാന്‍ കഴിയുമെന്നുള്ള വിശ്വാസം വന്നുവെന്നും ചാറ്റ് ഷോയില്‍ ഭുവനേശ്വര്‍ പറയുന്നു.
എന്നാല്‍ സച്ചിന്റെ വിക്കറ്റെടുത്തത് കരിയറിനെ മാറ്റിമറിച്ചു. ആ സംഭവം ഭുവി ഓര്‍ത്തെടുക്കുന്നു. 'എനിക്ക് അന്ന് 19 വയസ്സായിരുന്നു. 2008-09 രഞ്ജി ട്രോഫിയില്‍ ഉത്തര്‍ പ്രദേശിനായി കളിക്കുമ്പോള്‍ സച്ചിനെ പൂജ്യത്തിന് പുറത്താക്കി. അന്ന് എനിക്ക് അത് വിശ്വസിക്കാനായില്ല. ആ വിക്കറ്റ് എത്രത്തോളം വലുതായിരുന്നെന്ന് അടുത്ത ദിവസത്തെ പത്രം നോക്കിയപ്പോഴാണ് മനസ്സിലായത്. അതോടെ ആളുകള്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി. ആ വിക്കറ്റ് കരിയറില്‍ നിര്‍ണായകമായി.' ചാറ്റ് ഷോയില്‍ ഭുവി പറഞ്ഞുനിര്‍ത്തി.
Content Highlights: Bhuvneshwar Kumar on the game changing event in his career

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section




Most Commented