പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്തി റെക്കോഡ് സ്വന്തമാക്കാന്‍ ഭുവനേശ്വര്‍ കുമാര്‍


നിലവില്‍ പവര്‍പ്ലേയില്‍ നിന്ന് 33 വിക്കറ്റുകളാണ് താരം വീഴ്ത്തിയിരിക്കുന്നത്

Photo: AFP

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിര്‍ണായക ട്വന്റി 20 മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ . വിജയത്തില്‍ കുറഞ്ഞതൊന്നും ടീം പ്രതീക്ഷിക്കുന്നില്ല. അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യയ്ക്ക് ഇനിയുള്ള മത്സരങ്ങള്‍ അതി നിര്‍ണായകമാണ്.

സഹ താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോഴും തലയുയര്‍ത്തി നില്‍ക്കുകയാണ് പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍. പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലാണ് ഭുവി പന്തെറിയുന്നത്. ആദ്യ മത്സരത്തില്‍ ഒരു വിക്കറ്റ് മാത്രം വീഴ്ത്തിയ ഭുവനേശ്വര്‍ രണ്ടാം ട്വന്റി 20യില്‍ കൊടുങ്കാറ്റായി. നാലോവറില്‍ വെറും 13 റണ്‍സ് മാത്രം വിട്ടുനല്‍കി ഭുവനേശ്വര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി.

ഈ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ പുതിയൊരു റെക്കോഡ് സ്ഥാപിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ താരം. അന്താരാഷ്ട്ര ട്വന്റി 20 യില്‍ പവര്‍പ്ലേയില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ താരം എന്ന റെക്കോഡാണ് ഭുവനേശ്വറിനെ കാത്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന്റെ പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് കൂടി നേടിയാല്‍ ഭുവനേശ്വറിന് റെക്കോഡ് സ്വന്തമാക്കാം.

നിലവില്‍ പവര്‍പ്ലേയില്‍ നിന്ന് 33 വിക്കറ്റുകളാണ് താരം വീഴ്ത്തിയിരിക്കുന്നത്. 59 മത്സരങ്ങളില്‍ നിന്നാണ് താരം ഇത്രയും വിക്കറ്റുകള്‍ നേടിയത്. വെസ്റ്റ് ഇന്‍ഡീസിന്റെ സാമുവല്‍ ബദ്രി, ന്യൂസീലന്‍ഡിന്റെ ടിം സൗത്തി എന്നിവരുമായി റെക്കോഡ് പങ്കിടുകയാണ് ഭുവനേശ്വര്‍. ഇരുവര്‍ക്കും 33 വിക്കറ്റ് വീതമുണ്ട്. ഇന്നത്തെ മത്സരത്തില്‍ ഒരു വിക്കറ്റ് പവര്‍പ്ലേയില്‍ നേടാനായാല്‍ ഭുവനേശ്വര്‍ റെക്കോഡ് നേടും.

Content Highlights: bhuvaneshwar kumar, india vs south africa, indian cricket team, t20, cricket, sports news

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


terrorist

2 min

കശ്മീരില്‍ പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ താലിബ് ഹുസൈന്‍ ഷാ ബിജെപി ഐടി സെല്‍ മുന്‍ തലവൻ

Jul 3, 2022

Most Commented