ദുബായ്: മാര്‍ച്ച് മാസത്തിലെ ഐ.സി.സിയുടെ മികച്ച താരത്തെ തിരഞ്ഞെടുക്കാനുള്ള പട്ടികയില്‍ ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാറും. 

പരിക്ക് കാരണം മാസങ്ങളോളം പുറത്തിരുന്ന ഭുവനേശ്വര്‍ അടുത്തിടെ സമാപിച്ച ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലാണ് മടങ്ങിയെത്തിയത്. 

പുരുഷ വിഭാഗത്തില്‍ ഭുവിക്കൊപ്പം അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാനും സിംബാബ്‌വെയുടെ സീനന്‍ വില്യംസുമാണ് മാര്‍ച്ച് മാസത്തിലെ താരത്തിന്റെ പട്ടികയിലുള്ളത്. 

അതേസമയം വനിതാ വിഭാഗത്തില്‍ ദക്ഷിണാഫ്രിക്കയുടെ ലിസെല്ലെ ലീക്കൊപ്പം ഇന്ത്യയുടെ രാജേശ്വരി ഗെയ്ക്‌വാദ്, പൂനം റൗത്ത് എന്നിവരും ഇടംനേടി. 

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാര്‍ അഞ്ച് ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് മികച്ച എക്കണോമി റേറ്റില്‍ പന്തെറിഞ്ഞ് നാല് വിക്കറ്റും നേടി.

Content Highlights:  Bhuvneshwar Kumar nominated for ICC Player of the Month