ന്യൂസീലന്‍ഡിനെതിരായ ടിട്വന്റിക്ക് മുന്നോടിയായി ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാര്‍ മാധ്യമങ്ങളുമായി സംസാരിച്ചു. കോവളത്തെ ലീല റാവിസ് ഹോട്ടലില്‍ അദ്ദേഹവുമായുള്ള സംഭാഷണത്തില്‍നിന്ന്

? ന്യൂസീലന്‍ഡ് ബാറ്റ്സ്മാന്‍മാരില്‍ ആരെയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കൂടുതല്‍ ഭയപ്പെടുന്നത്.

അവരുടെ ഓപ്പണര്‍ കോളിന്‍ മണ്‍റോ നന്നായി ബാറ്റുചെയ്യുന്നുണ്ട്. കഴിഞ്ഞ ട്വന്റി 20 മത്സരത്തില്‍ അദ്ദേഹം നമ്മളില്‍നിന്ന് മത്സരം ഒറ്റയ്ക്ക് പിടിച്ചെടുത്തു. അവരുടെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടിലുമൊക്കെ നന്നായി ബാറ്റുചെയ്യുന്നവരാണ്.

? ട്വന്റി 20-യില്‍ അടുത്തകാലത്ത് മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനിക്ക് കാര്യമായ സംഭാവനകള്‍ നല്‍കാനാകുന്നില്ല. ഇതെക്കുറിച്ച്.

ധോനി ഇതിഹാസതാരമാണ്. അതറിയാന്‍ അദ്ദേഹത്തിന്റെ കരിയര്‍ സ്റ്റാറ്റിസ്റ്റിക്സ് മാത്രം മതി. ധോനി ഇപ്പോള്‍ ടീമിനുവേണ്ടി ചെയ്യുന്ന എന്തും അദ്ദേഹത്തിന്റെ സംഭാവനയായി കരുതിയാല്‍ മതി.

? തിരുവനന്തപുരത്തേത് പുതിയ പിച്ചാണ്. ഇവിടത്തെ ആദ്യ മത്സരവും. ഇത് എന്തെങ്കിലും പ്രശ്നമുണ്ടാക്കുമോ.

നാട്ടില്‍ കളിക്കുന്നുവെന്നതിന്റെ ആനുകൂല്യം നമുക്കുണ്ട്. ഇന്ത്യയില്‍ എവിടെയും കളിക്കുന്നത് നമ്മള്‍ക്ക് ഒരുപോലെയാണ്. 

?അഞ്ച് സ്പെഷ്യലിസ്റ്റ് ബൗളര്‍മാരെ കളിപ്പിക്കുന്നത് ഇന്ത്യയുടെ പ്രകടനത്തെ ബാധിക്കുന്നുണ്ടോ.

അങ്ങനെ പറയാനാവില്ല. ട്വന്റി 20 മത്സരങ്ങളില്‍ കൂട്ടായ പ്രകടനങ്ങളിലൂടെ ടീമിന് ജയിക്കാനാവും.

Content Highlights: Bhuvaneshwar Kumar India vs New Zealand T20 Cricket Greenfield Stadium Virat Kohli