കൊല്‍ക്കത്ത: ബംഗാള്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന് കോവിഡ് സ്ഥിരീകരിച്ചു. താരം ഐസൊലേഷനില്‍ പ്രവേശിച്ചു. രണ്ടാഴ്ചത്തേക്ക് അഭിമന്യുവിന് കളിക്കാനാകില്ല. ഇതോടെ താരത്തിന് നവംബര്‍ 24 ന് ആരംഭിക്കുന്ന ബംഗാള്‍ ട്വന്റി 20 ചലഞ്ച് നഷ്ടമാകും.

ദീര്‍ഘ ഇന്നിങ്‌സുകള്‍ കളിക്കുന്നതില്‍ പേരുകേട്ട അഭിമന്യു ട്വന്റി 20 ചലഞ്ചില്‍ മികവ് തെളിയിക്കാനിരിക്കുകയായിരുന്നു. താരത്തിനൊപ്പം പരിശീലനത്തില്‍ പങ്കെടുത്ത മറ്റ് താരങ്ങള്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.

കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ ബംഗാളിനെ നയിച്ചത് അഭിമന്യുവായിരുന്നു. ഉത്തര്‍പ്രദേശില്‍ ജനിച്ച താരം 64 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ നിന്നും 4401 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 13 സെഞ്ചുറിയും 18 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടും. അണ്ടര്‍ 19 മത്സരങ്ങളില്‍ മികവ് തെളിയച്ചതിലൂടെയാണ് താരം ബാംഗാള്‍ സീനിയര്‍ ടീമില്‍ സ്ഥാനം പിടിക്കുന്നത്. 2013 മുതല്‍ ബംഗാള്‍ ടീമിലെ സ്ഥിരം സാന്നിധ്യമാണ് അഭിമന്യു.

Content Highlights: Bengal Ranji Trophy captain Abhimanyu Easwaran tests positive for COVID-19