ലണ്ടന്‍:  ക്രിക്കറ്റില്‍ നിന്ന് അനിശ്ചിത കാലത്തേക്ക് വിട്ടുനില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുമായുള്ള അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്ക് തൊട്ടുമുമ്പായിട്ടാണ് പിന്‍മാറ്റം. ഓഗസ്റ്റ് നാലിനാണ് ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. ടീമില്‍ നിന്ന് ബെന്‍ സ്റ്റോക്‌സ് പിന്‍മാറിയതായി അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

മാനസിക ആരോഗ്യത്തിന് മുന്‍ഗണന നല്‍കാനും ഇടത് ചൂണ്ടുവിരലിന് പൂര്‍ണ്ണ വിശ്രമം നല്‍കുന്നതിനുമാണ് അദ്ദേഹം പിന്‍മാറ്റം പ്രഖ്യാപിച്ചതെന്നാണ്  ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്.

'തന്റെ മാനസിക ക്ഷേമത്തിന് മുന്‍ഗണന നല്‍കാന്‍ ബെന്‍ സ്റ്റോക്‌സ് തീരുമാനിച്ചതിനാല്‍ അദ്ദേഹത്തിന് പകരം ക്രെയ്ഗ് ഓവര്‍ട്ടണെ ടീമിലുള്‍പ്പെടുത്തി' ഇ.സി.ബി അറിയിച്ചു. 

ബെന്‍ സ്‌റ്റോക്‌സിന്റെ തീരുമാനത്തെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നുവെന്ന് അറിയിച്ച ഇ.സി.ബി അദ്ദേഹത്തിന് വേണ്ടത്ര സമയം അനുവദിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.