Photo: AP
ലണ്ടന്‍: ലോകകപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ബെന്‍ സ്റ്റോക്ക്‌സിനോട് വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടത് ഇതിനായിരുന്നു...ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ മടങ്ങിയെത്തിയ സ്റ്റോക്ക്‌സ് മൂന്നാം മത്സരത്തില്‍ തന്നെ റെക്കോഡ് സെഞ്ചുറി കുറിച്ച് എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
കെന്നിങ്ടണ്‍ ഓവലില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ 124 പന്തില്‍ നിന്ന് 182 റണ്‍സടിച്ച സ്റ്റോക്ക്‌സ് ഏകദിനത്തില്‍ ഒരു ഇംഗ്ലണ്ട് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡും സ്വന്തമാക്കി. ജേസണ്‍ റോയിയെ (180) മറികടന്നാണ് സ്‌റ്റോക്ക്‌സ് ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോറിന് ഉടമയായ ഇംഗ്ലണ്ട് താരമായത്. ഒമ്പത് സിക്‌സും 15 ഫോറുമടങ്ങുന്നതായിരുന്നു സ്‌റ്റോക്ക്‌സിന്റെ ഇന്നിങ്‌സ്. ഇരട്ട സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന സ്‌റ്റോക്കിസിനെ ഒടുവില്‍ 45-ാം ഓവറില്‍ ബെന്‍ ലിസ്റ്റര്‍ പുറത്താക്കുകയായിരുന്നു.
95 പന്തില്‍ നിന്ന് 96 റണ്‍സെടുത്ത ഡേവിഡ് മലാനും തിളങ്ങിയതോടെ ഇംഗ്ലണ്ട് 48.1 ഓവറില്‍ 368 റണ്‍സിലെത്തി.
Content Highlights: Ben Stokes sets new England record with career best 182 in odi
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..