ലണ്ടന്‍: ദീര്‍ഘ നാളത്തെ ഇടവേളയ്ക്കു ശേഷം ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നു. 

ഡിസംബര്‍ എട്ടു മുതല്‍ ഓസ്ട്രേലിയയില്‍ ആരംഭിക്കുന്ന ആഷസ് പരമ്പരയില്‍ സ്റ്റോക്ക്‌സ് കളിക്കുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് തിങ്കളാഴ്ച അറിയിച്ചു. സ്‌റ്റോക്ക്‌സിനെ ആഷസിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മാനസികാരോഗ്യം കണക്കിലെടുത്താണ് താരം ക്രിക്കറ്റില്‍ നിന്ന് താത്കാലിക ഇടവേളയെടുത്തത്. മാത്രമല്ല ഐ.പി.എല്‍ 14-ാം സീസണിലെ ആദ്യ മത്സരത്തിനിടെ താരത്തിന്റെ ഇടതു കൈയിലെ ചൂണ്ടുവിരലിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് വിരലിന് ശസ്ത്രക്രിയ നടത്തിയ താരം വിശ്രമത്തിലായിരുന്നു. 

സഹതാരങ്ങളെ കാണാനും അവരുമൊത്ത് കളത്തിലിറങ്ങാനും കാത്തിരിക്കുകയാണെന്ന് സ്റ്റോക്ക്‌സ് പ്രതികരിച്ചു.

Content Highlights: Ben Stokes returns to international cricket in the Ashes