സെന്റ്ലൂസിയ: അടുത്തകാലത്ത് ഐ.സി.സി ക്രിക്കറ്റ് നിയമങ്ങളില്‍ വരുത്തിയ ഭേദഗതി കാരണം ഔട്ടില്‍ നിന്ന് രക്ഷപ്പെട്ട് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. ഇംഗ്ലണ്ട് - വെസ്റ്റിന്‍ഡീസ് പരമ്പരയിലെ അവസാന ടെസ്റ്റിന്റെ ആദ്യ ദിനമായിരുന്നു സംഭവം.
വിന്‍ഡീസ് ബൗളര്‍ അല്‍സാരി ജോസഫിന്റെ പന്തില്‍ പുറത്തായി ഡ്രസിങ് റൂമിലെത്തിയ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെ അമ്പയര്‍മാര്‍ തിരികെ വിളിച്ചത് ചരിത്രത്തിലിടം നേടി. ആദ്യ ദിനത്തില്‍ 70-ാം ഓവറില്‍ അല്‍സാരി ജോസഫിന്റെ പന്ത് പുള്‍ ചെയ്യാനുള്ള സ്റ്റോക്‌സിന്റെ ശ്രമം പിഴയ്ക്കുകയും അല്‍സാരി ക്യാച്ചെടുക്കുകയുമായിരുന്നു.
സ്റ്റോക്‌സ് പവലിയനിലെത്തിയപ്പോഴാണ് നോ ബോളിലാണ് താരം പുറത്തായതെന്ന് അമ്പയര്‍മാര്‍ക്ക് മനസിലാകുന്നത്. സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനില്‍ റീപ്ലേകള്‍ കാണിച്ചപ്പോഴാണ് അവര്‍ക്ക് ഇക്കാര്യം ബോധ്യപ്പെട്ടത്. നോ ബോളില്‍ പുറക്കാകുമ്പോള്‍ 52 റണ്‍സായിരുന്നു സ്‌റ്റോക്‌സിന്റെ അക്കൗണ്ടിലുള്ളത്.
തുടര്‍ന്ന് മൂന്നാം അമ്പയര്‍ ക്രിസ് ഗാഫ്‌നിയുമായി ചര്‍ച്ച ചെയ്ത ശേഷം ഫീല്‍ഡ് അമ്പയര്‍ റോഡ് ടക്കര്‍ ഡ്രസിങ് റൂമില്‍ തിരിച്ചെത്തിയ സ്റ്റോക്‌സിനെ തിരികെ വിളിക്കുകയായിരുന്നു. ഇതിനിടെ ഇംഗ്ലണ്ടിന്റെ ഏഴാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്റ്റോ ക്രീസിലെത്തിയിരുന്നു.
2017 ഏപ്രിലിനു ശേഷമാണ് ഒരു ബാറ്റ്‌സ്മാന്‍ തെറ്റായ തീരുമാനത്തിലൂടെ പുറത്തായാല്‍ മൈതാനം വിട്ടാലും തിരികെ വിളിക്കാനുള്ള നിയമം നിലവില്‍ വരുന്നത്. ക്രിക്കറ്റ് നിയമങ്ങള്‍ രൂപീകരിക്കുന്ന മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബാണ് ഈ നിയമം പരിഷ്‌കരിച്ചത്.
ഇതോടെ ബാറ്റ്‌സ്മാന്‍ തെറ്റായ തീരുമാനത്തിലൂടെയാണ് പുറത്തായതെന്ന് അമ്പയര്‍ക്ക് ബോധ്യപ്പെട്ടാല്‍ താരത്തെ തിരിച്ചുവിളിക്കാന്‍ അമ്പയര്‍മാര്‍ക്ക് അനുമതി ലഭിച്ചു. പുറത്തായ ശേഷം അടുത്ത പന്ത് എറിയുന്നതിനു മുന്‍പാണ് ഇതിന് അനുമതിയുള്ളത്.
This is what happened when Ben Stokes was recalled despite making his into the dressing room. via @SonyLIV pic.twitter.com/8Owje1yc2v
— Aritra Mukherjee (@aritram029) February 10, 2019
Content Highlights: ben stokes recalled from pavilion after being dismissed off no ball