നിറഞ്ഞ കൈയടികള്‍ക്കിടെ കണ്ണുനിറഞ്ഞ് സ്റ്റോക്‌സ്; മടക്കം തോല്‍വിയോടെ


Photo: AFP

ചെസ്റ്റര്‍: സ്‌റ്റേഡിയം നിറഞ്ഞ കൈയടികള്‍, കണ്ണീര്‍, ഒടുവില്‍ മടക്കം തോല്‍വിയോടെ. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ അവസാന ഏകദിന മത്സരം സംഭവബഹുലമായിരുന്നു. ഏകദിനത്തില്‍ നിന്ന് താന്‍ വിരമിക്കുകയാണെന്ന് ഇന്ത്യയ്‌ക്കെതിരായ പരമ്പര അവസാനിച്ചതിനു പിന്നാലെ അപ്രതീക്ഷിതമായാണ് സ്റ്റോക്‌സ് പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം ഏകദിനത്തില്‍ തന്റെ അവസാനത്തേതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനായി മൂന്ന് ഫോര്‍മാറ്റിലെയും മത്സരാധിക്യം ചൂണ്ടിക്കാണിച്ചായിരുന്നു താരത്തിന്റെ വിരമിക്കല്‍.

ചൊവ്വാഴ്ച ഹോം ഗ്രൗണ്ടായ ചെസ്റ്ററില്‍ അവസാന ഏകദിനത്തിനിറങ്ങിയ സ്‌റ്റോക്‌സിനെ നിറഞ്ഞ കൈയടികളുമായാണ് കാണികള്‍ സ്വീകരിച്ചത്. മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കാണികളുടെ നിറഞ്ഞ കൈയടികള്‍ക്കിടെ ഇംഗ്ലണ്ട് ടീമിനൊപ്പം മൈതാനത്തേക്കിറങ്ങിയ സ്റ്റോക്‌സിന്റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.

എന്നാല്‍ അവസാന ഏകദിനം അത്ര സുഖമുള്ള ഓര്‍മകളല്ല താരത്തിന് സമ്മാനിച്ചത്. ബാറ്റുകൊണ്ടും ബോളുകൊണ്ടും സ്‌റ്റോക്‌സിന് തിളങ്ങാനാകാതിരുന്ന ത്സരത്തില്‍ 62 റണ്‍സിന് ഇംഗ്ലണ്ട് തോല്‍ക്കുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് സെഞ്ചുറി നേടിയ റാസ്സി വാന്‍ഡെര്‍ ദസ്സന്റെയും (133) ജാന്നെമന്‍ മലാന്‍ (57), ഏയ്ഡന്‍ മാര്‍ക്രം (77) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെയും മികവില്‍ 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 333 റണ്‍സെടുത്തു. മത്സരത്തില്‍ അഞ്ച് ഓവര്‍ എറിഞ്ഞ സ്‌റ്റോക്‌സ് 44 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി ജേസന്‍ റോയ് (43), ജോണി ബെയര്‍സ്‌റ്റോ (63), ജോ റൂട്ട് (86) എന്നീ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ മികച്ച തുടക്കം സമ്മാനിച്ചെങ്കിലും മധ്യനിര പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരുന്നതോടെ ടീം തോല്‍വി വഴങ്ങുകയായിരുന്നു. 11 പന്തുകള്‍ മാത്രം നേരിട്ട സ്റ്റോക്‌സിന് വെറും അഞ്ച് റണ്‍സ് മാത്രമാണ് നേടാനായത്.

Content Highlights: Ben Stokes Emotional As He Gets Rousing Reception In Farewell

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented