Photo: AP
ഹെഡിങ്‌ലി: ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു അപൂര്‍വ നേട്ടം സ്വന്തം പേരിലാക്കി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സ്. ടെസ്റ്റില്‍ 100 വിക്കറ്റും 100 സിക്‌സും തികയ്ക്കുന്ന ആദ്യ ക്രിക്കറ്ററെന്ന നേട്ടമാണ് സ്‌റ്റോക്ക്‌സ് സ്വന്തമാക്കിയത്.
ലീഡ്‌സില്‍ ന്യൂസീലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിനിടെയാണ് സ്‌റ്റോക്ക്‌സിന്റെ നേട്ടം. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ താരം 13 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ട് ഫോറുമടക്കം 18 റണ്‍സെടുത്തിരുന്നു. ഈ സിക്‌സോടെ താരം ടെസ്റ്റ് കരിയറില്‍ 100 സിക്‌സറുകളെന്ന നേട്ടത്തിലെത്തി.
81 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി സ്‌റ്റോക്ക്‌സ് ഇതുവരെ 177 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

അതേസമയം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്തെത്താനും സ്‌റ്റോക്ക്‌സിനായി. 176 ഇന്നിങ്‌സുകളില്‍ നിന്ന് 107 സിക്‌സ് നേടിയ മുന്‍ ന്യൂസീലന്‍ഡ് താരവും ഇപ്പോഴത്തെ ഇംഗ്ലണ്ട് പരിശീലകനുമായ ബ്രണ്ടന്‍ മക്കല്ലമാണ് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരം. 137 ഇന്നിങ്‌സുകളില്‍ നിന്ന് 100 സിക്‌സറുകളുമായി മുന്‍ ഓസ്‌ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റ് രണ്ടാമതുണ്ട്. 151 ഇന്നിങ്‌സുകളില്‍ നിന്ന് 100 സിക്‌സറുകളുള്ള സ്‌റ്റോക്ക്‌സ് ഗില്ലിക്കൊപ്പം രണ്ടാം സ്ഥാനം പങ്കിടുന്നു.
Content Highlights: Ben Stokes Becomes First All-Rounder To Achieve Unique Feat in test
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..