ഇതാ കാത്തിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്‌സി


Photo: twitter.com/BCCI

ന്യൂഡല്‍ഹി: വരാനിരിക്കുന്ന 2022 ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ ജഴ്‌സി. പുരുഷ-വനിതാ ടീമുകള്‍ ഇനിയുള്ള മത്സരങ്ങളില്‍ പുതിയ ജഴ്‌സിയണിഞ്ഞ് കളിക്കും. എം.പി.എല്ലാണ് ജഴ്‌സിയൊരുക്കിയിരിക്കുന്നത്.

ബി.സി.സി.ഐയുടെ ഔദ്യോഗിക പേജിലൂടെ ജഴ്‌സിയുടെ ചിത്രം പുറത്തുവിട്ടു. ' എല്ലാ ക്രിക്കറ്റ് ആരാധകര്‍ക്കുമായി ഞങ്ങളിത് സമര്‍പ്പിക്കുന്നു. നമ്മുടെ പുതിയ ട്വന്റി 20 ജഴ്‌സി. നീല നിറത്തിലുള്ള ജഴ്‌സി' - ബി.സി.സി.ഐ കുറിച്ചു. ഇളം നീലയും കടും നീലയുമാണ് ജഴ്‌സിയുടെ പ്രധാന നിറങ്ങള്‍. പുതിയ ജഴ്‌സിയ്ക്ക് ആരാധകര്‍ മികച്ച പ്രതികരണമാണ് നല്‍കിയത്.

ബി.സി.സി.ഐ പുറത്തുവിട്ട ചിത്രത്തില്‍ പുരുഷ ടീം നായകന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വനിതാ ടീം നായിക ഹര്‍മന്‍ പ്രീത് കൗര്‍, രേണുക സിങ്, ഷെഫാലി വര്‍മ എന്നിവരാണുള്ളത്.

ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും പരമ്പര കളിക്കും. അതില്‍ ഓസ്‌ട്രേലിയയുമായുള്ള ട്വന്റി 20 പരമ്പരയ്ക്ക് സെപ്റ്റംബര്‍ 20 ന് തുടക്കമാകും. പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും കളിക്കും.

Content Highlights: indian cricket team new jersey, new indian jersey, indian cricket, new indian jersey for t20 wc, t20


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented