Photo: Screengrab/ twitter.com/BCCI
ന്യൂഡല്‍ഹി: വെസ്റ്റിന്‍ഡീസ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററില്‍ നിന്ന് പോര്‍ട്ട് ഓഫ് സ്‌പെയ്‌നിലേക്ക് ഇന്ത്യന്‍ ടീമിനെ എത്തിക്കാന്‍ ബിസിസിഐ പൊടിച്ചത് 3.5 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മാഞ്ചെസ്റ്ററില്‍ നിന്ന് പോര്‍ട്ട് ഓഫ് സ്‌പെയ്‌നിലേക്ക് ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് ബുക്ക് ചെയ്താണ് ബിസിസിഐ താരങ്ങളെ എത്തിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മാഞ്ചെസ്റ്ററില്‍ നിന്നായിരുന്നു വിമാനം. രാത്രി 11.30-ഓടെ ഇത് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയുടെ തലസ്ഥാനമായ പോര്‍ട്ട് ഓഫ് സ്‌പെയ്‌നിലെത്തി.
കോവിഡിന്റെ ബുദ്ധിമുട്ടുകള്‍ കൊണ്ടല്ല ബോര്‍ഡ് ഇന്ത്യന്‍ ടീമിനായി ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് ബുക്ക് ചെയ്തത്. മറിച്ച് ഇന്ത്യന്‍ ടീമില്‍ 16 താരങ്ങളും ചിലരുടെ ഭാര്യമാരും സപ്പോര്‍ട്ട് സ്റ്റാഫും പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമടക്കം നിരവധിയാളുകളുണ്ട്. ഇത്രയും പേര്‍ക്ക് ഒന്നിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് പ്രയാസമേറിയതുകാരണമാണ് ബിസിസിഐ ഇതിനായി ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് ബുക്ക് ചെയ്തതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു കൊമേഴ്ഷ്യല്‍ ഫ്‌ളൈറ്റില്‍ ഈ യാത്രയുടെ ചെലവ് രണ്ടു കോടിക്കടുത്താണ് ഉണ്ടാകുക. മാഞ്ചെസ്റ്ററില്‍ നിന്ന് പോര്‍ട്ട് ഓഫ് സ്‌പെയ്‌നിലേക്ക് ഒരു ബിസിനസ് ക്ലാസ് ടിക്കറ്റിന് രണ്ടു ലക്ഷം രൂപ വിലവരുന്നുണ്ട്. ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് കൂടുതല്‍ ചെലവേറിയതാണ്. എന്നാല്‍ അതാണ് യുക്തി അനുസരിച്ച് നല്ലതെന്ന് ബിസിസിഐയുമായി അുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
Content Highlights: BCCI spent around Rs 3.5 crore on booking a chartered flight for Team India
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..