എന്തുകൊണ്ട് ബുംറ കളിച്ചില്ല? വിശദീകരണവുമായി ബി.സി.സി.ഐ.


പരിക്കേറ്റ ബുംറയെ ഫിസിയോ പരിശോധിക്കുന്നു | Photo: ANI

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ നായകന്‍ രോഹിത് ശര്‍മ ടോസ് നേടിയ ശേഷം പ്രഖ്യാപിച്ചപ്പോള്‍ ഏവരും ഒന്നമ്പരന്നു. ഇന്ത്യയുടെ ടോപ് ബൗളര്‍ ജസ്പ്രീത് ബുംറ ടീമിലില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ ബുംറ അവസാന രണ്ട് മത്സരങ്ങളിലും കളിച്ചിരുന്നു.

എന്തുകൊണ്ടാണ് ബുംറയെ പുറത്തിരുത്തിയത് എന്നതായി പിന്നീട് ആരാധകരുടെ പ്രധാന ചര്‍ച്ചാവിഷയം. ഒടുവില്‍ വിശദീകരണവുമായി ബി.സി.സി.ഐ. തന്നെ രംഗത്തെത്തി. പുറംവേദന മൂലമാണ് ബുംറ ടീമില്‍ നിന്ന് പുറത്തായതെന്ന് ബി.സി.സി.ഐ. വ്യക്തമാക്കി



' മത്സരത്തിന് മുന്നോടിയായി ചൊവ്വാഴ്ച പരിശീലനത്തിനിറങ്ങിയ ബുംറയ്ക്ക് പുറംവേദന അനുഭവപ്പെട്ടു. ഞങ്ങളുടെ മെഡിക്കല്‍ സംഘം അദ്ദേഹത്തെ പരിശോധിച്ചുവരികയാണ്. അതുകൊണ്ട് ബുംറ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യമത്സരത്തില്‍ കളിക്കില്ല'- ബി.സി.സി.ഐ. ട്വീറ്റ് ചെയ്തു.

ബുംറയ്ക്ക് പുറമേ ഭുവനേശ്വര്‍ കുമാറിനും വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇരുവര്‍ക്കും പകരം ടീമിലെത്തിയ അര്‍ഷ്ദീപ് സിങ്ങും ദീപക് ചാഹറും മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഇരുവരും ചേര്‍ന്ന് വെറും ഒന്‍പത് റണ്‍സിനിടെ അഞ്ച് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെ പുറത്താക്കി ഇന്ത്യയ്ക്ക് സ്വപ്‌നതുല്യമായ തുടക്കം സമ്മാനിച്ചു.

Content Highlights: india vs south africa, jasprit bumrah, bumrah indury, bcci, sports news, arshdeep, deepak chahar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented