വരുന്നു ക്രിക്കറ്റിലും സബ്സ്റ്റിറ്റിയൂട്ട്


ക്രിക്കറ്റിലെ സബ്സ്റ്റിറ്റിയൂഷന്‍ ഇക്കുറി സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ പരീക്ഷിക്കും. ഐ.പി.എലിലും തുടരാന്‍ സാധ്യത

Photo: REUTERS

ന്യൂഡല്‍ഹി: ക്രിക്കറ്റ് മത്സരത്തിലും പകരക്കാരനെ ഇറക്കുന്ന രീതി വരുന്നു. ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണമെന്റിലൂടെ ഈവര്‍ഷം തന്നെ ടാക്റ്റിക്കല്‍ സബ്സ്റ്റിറ്റിയൂഷന്‍ നടപ്പാക്കാനാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ തീരുമാനം. മത്സരത്തിനിടെ ഒരു പകരക്കാരനെ ഇറക്കാം. മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ വിജയകരമായാല്‍ വരുന്ന ഐ.പി.എലിലും ഈ രീതി തുടരും.

2005-06 കാലത്ത് ഏകദിനത്തില്‍ സൂപ്പര്‍ സബ് സമ്പ്രദായം പരീക്ഷിച്ചെങ്കിലും പിന്നീട് നിര്‍ത്തലാക്കി. ഓസ്ട്രേലിയയിലെ ബിഗ്ബാഷ് ലീഗില്‍ പകരക്കാരനെ അനുവദിക്കുന്നുണ്ട്. ഇതില്‍നിന്നെല്ലാം വ്യത്യസ്തമായാണ് ഇന്ത്യയില്‍ സബ്സ്റ്റിറ്റിയൂഷന്‍ അവതരിപ്പിക്കുന്നത്.

എങ്ങനെ

ടോസ് ചെയ്യുന്ന സമയത്ത് ഇലവനൊപ്പം നാലു പകരക്കാരുടെ പേരും ടീം പ്രഖ്യാപിക്കണം. ഇതില്‍ ഒരാളെ കളിയില്‍ ഉപയോഗിക്കാം. ബാറ്റിങ്ങിലാണെങ്കിലും ബൗളിങ്ങിനാണെങ്കിലും 14-ാം ഓവറിനു മുന്നോടിയായി പകരക്കാരനെ ഇറക്കാം. പകരക്കാരന് ഇന്നിങ്സില്‍ മുഴുവന്‍ ബാറ്റുചെയ്യാനും ഒരു ബൗളറുടെ ക്വാട്ട മുഴുവനായും (4 ഓവര്‍) ബൗള്‍ ചെയ്യാനും അവകാശമുണ്ട്. നേരത്തേ പുറത്തായ ഒരു ബാറ്റര്‍ക്ക് പകരമായും ഇറക്കാം. പക്ഷേ, ഒരു ഇന്നിങ്‌സില്‍ ആകെ 11 പേര്‍ക്ക് മാത്രമേ ബാറ്റുചെയ്യാനാകൂ. നേരത്തേ പന്തെറിഞ്ഞ ബൗളര്‍ക്ക് പകരമായി ഇറക്കുകയാണെങ്കിലും നാല് ഓവര്‍ മുഴുവനായി എറിയാം.

എന്തിന്

ട്വന്റി 20 മത്സരങ്ങളില്‍ ടോസ് വളരെ നിര്‍ണായകമാകുന്നു. ചില ഗ്രൗണ്ടിലും കാലാവസ്ഥയിലും ടോസ് നേടിയ ടീമിന് വലിയ മുന്‍തൂക്കം ലഭിക്കുന്നു. ഇത് മറികടക്കാനാണ് പകരക്കാരനെ അനുവദിക്കുന്നത്. ആദ്യം ബാറ്റുചെയ്യുന്നത് ബുദ്ധിമുട്ടായ പിച്ചില്‍ ടോസ് നേടിയ ടീം ഫീല്‍ഡിങ് തിരഞ്ഞെടുക്കുമ്പോള്‍, ആദ്യം ബാറ്റുചെയ്യുന്ന ടീമിന് അധികമായി ഒരു ബാറ്ററുടെ സേവനം ഗുണകരമാകും. ബൗളിങ് ബുദ്ധിമുട്ടായ പിച്ചില്‍ അധികമായി ഒരു ബൗളറെ കിട്ടുന്നതും ഗുണം ചെയ്യും.

എപ്പോള്‍

സാധാരണമായി ഒരു ഓവര്‍ പൂര്‍ത്തിയായി അടുത്ത ഓവര്‍ തുടങ്ങുന്ന ഘട്ടത്തിലേ പകരക്കാരന് ഇറങ്ങാനാകൂ. അല്ലെങ്കില്‍ ഒരു വിക്കറ്റ് വീണപ്പോഴോ ഒരു ഫീല്‍ഡര്‍ പരിക്കേറ്റ് മടങ്ങുമ്പോഴോ സബ്സ്റ്റിറ്റിയൂട്ടിനെ ഇറക്കാം. പകരക്കാരനായ കളിക്കാരന് മറ്റുതരത്തില്‍ കളിക്കളത്തില്‍ (ഫീല്‍ഡ് സബസ്റ്റിറ്റിയൂട്ടായി) ഇറങ്ങാനാകില്ല. ബൗളര്‍ ഏതെങ്കിലും സാഹചര്യത്തില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടാല്‍ പകരക്കാരന് ഇറങ്ങാമെങ്കിലും അത്തരം സാഹചര്യത്തില്‍ ബൗള്‍ ചെയ്യാനാകില്ല.

ഓവര്‍ വെട്ടിക്കുറച്ചാല്‍

മഴമൂലമോ മറ്റോ ഓവര്‍ വെട്ടിക്കുറയ്ക്കുന്ന മത്സരത്തിലും പകരക്കാരനെ അനുവദിക്കും. പക്ഷേ, മത്സരം 10 ഓവറെങ്കിലും കളിക്കണം. എത്ര ഓവറാണ് കളി എന്നതിനനുസരിച്ച് പകരക്കാരനെ ഇറക്കാനുള്ള സമയം മാറും. ഉദാഹരണത്തിന്, 17 ഓവര്‍ മത്സരമാണെങ്കില്‍ 13 ഓവറിനു മുമ്പായി സബ്റ്റിറ്റിയൂട്ട് ചെയ്യണം.

Content Highlights: bcci set to introduce Impact Player substitute rule to be introduced for Syed Mushtaq Ali Trophy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented