ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റിയെ തിരഞ്ഞെടുക്കാനുള്ള ക്രിക്കറ്റ് ഉപദേശക സമിതിയില്‍ (സി.എ.സി) മുന്‍താരങ്ങളായ മദന്‍ ലാലും ഗൗതം ഗംഭീറും അംഗമായേക്കും. 1983-ല്‍ ഇന്ത്യ ആദ്യ ലോകകപ്പ് ജയിച്ചപ്പോള്‍ ടീം അംഗമായിരുന്നു മദന്‍ ലാല്‍. 2011 ലോകകപ്പ് വിജയിച്ച ടീമംഗമാണ് ഗൗതം ഗംഭീര്‍.
മൂന്നാമത്തെ അംഗമായി മുംബൈയില്‍നിന്നുള്ള മുന്‍ വനിതാ ക്രിക്കറ്റര്‍ സുലക്ഷണ നായിക് എത്തും. ഇപ്പോഴത്തെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ. പ്രസാദിന്റെ കാലാവധി അവസാനിക്കാറായി. ഇതോടൊപ്പം പുതിയ അംഗങ്ങളെയും തിരഞ്ഞെടുക്കും.
Content Highlights: BCCI Set To Appoint Madan Lal, Gautam Gambhir As CAC Members