ദുബായ്: ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനായി നിയമിച്ചു. ബുധനാഴ്ച ഐസിസി തന്നെ അറിയിച്ചതാണ് ഇക്കാര്യം. മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെയ്ക്ക് പകരമാണ് ഗാംഗുലിയെ ഈ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്.

അനില്‍ കുംബ്ലെ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ഗാംഗുലിയെ ഐസിസി പുരുഷ ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനായി നിയമിച്ചതെന്ന് ഐസിസി പ്രസ്താവനയില്‍ പറഞ്ഞു.

ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനായി മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ ശേഷമാണ് കുംബ്ലെ സ്ഥാനമൊഴിഞ്ഞത്.

2015-നും 2019-നും ഇടയില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന ഗാംഗുലി 2019 ഒക്ടോബറിലാണ് ബിസിസിഐയുടെ തലപ്പത്തെത്തുന്നത്.

Content Highlights: bcci president sourav ganguly appointed as chairman of icc cricket committee