ന്യൂഡല്‍ഹി: ഈ വര്‍ഷം ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ വേദികള്‍ ബി.സി.സി.ഐ തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. 

ബി.സി.സി.ഐ അപ്പെക്‌സ് കൗണ്‍സിലാണ് വേദികള്‍ തിരഞ്ഞെടുത്തത്. മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, ധര്‍മ്മശാല, അഹമ്മദാബാദ്, ലഖ്‌നൗ എന്നിവയാണ് വേദികളെന്നാണ് റിപ്പോര്‍ട്ട്.

ഇക്കൂട്ടത്തില്‍ അഹമ്മദാബാദ്, ലഖ്നൗ, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങള്‍ 2016-ല്‍ നടന്ന ട്വന്റി 20 ലോകകപ്പിന് വേദിയാകാത്ത നഗരങ്ങളാണ്.

അതേസമയം 2021 ട്വന്റി 20 ലോകകപ്പിന്റെ ഫൈനല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: BCCI Picks Venues For ICC T20 World Cup 2021 Reports