കൂളിങ് ഓഫ് കാലയളവ് ഒഴിവാക്കണമെന്ന ഗാംഗുലിയുടെയും ജയ് ഷായുടെയും ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും


ഭാരവാഹികള്‍ ആറുവര്‍ഷ കാലയളവ് കഴിഞ്ഞാല്‍ മൂന്നുവര്‍ഷം മാറിനില്‍ക്കണമെന്ന (കൂളിങ് ഓഫ്) വ്യവസ്ഥ നീക്കണമെന്നാവശ്യപ്പെട്ടാണ് ബി.സി.സി.ഐ കോടതിയെ സമീപിച്ചിരിക്കുന്നത്

Image Courtesy: Twitter

ന്യൂഡല്‍ഹി: ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്ത് സൗരവ് ഗാംഗുലിയുടെയും സെക്രട്ടറി സ്ഥാനത്ത് ജയ് ഷായുടെയും കാലാവധി നീട്ടുന്നതു സംബന്ധിച്ചുള്ള ഹര്‍ജി ബുധനാഴ്ച സുപ്രീം കോടതിയുടെ പരിഗണനയില്‍.

ഭാരവാഹികള്‍ ആറുവര്‍ഷ കാലയളവ് കഴിഞ്ഞാല്‍ മൂന്നുവര്‍ഷം മാറിനില്‍ക്കണമെന്ന (കൂളിങ് ഓഫ്) വ്യവസ്ഥ നീക്കണമെന്നാവശ്യപ്പെട്ടാണ് ബി.സി.സി.ഐ കോടതിയെ സമീപിച്ചിരിക്കുന്നത്. സുപ്രീം കോടതി നിയോഗിച്ചിരുന്ന ലോധ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ബി.സി.സി.ഐ ഭാരവാഹികള്‍ ഒരു സംസ്ഥാന അസോസിയേഷനിലോ ബോര്‍ഡിലോ ആറു വര്‍ഷം ഭാരവാഹിയായി സേവനമനുഷ്ഠിച്ചതിന് ശേഷം മൂന്നുവര്‍ഷം നിര്‍ബന്ധമായും മാറിനില്‍ക്കണമെന്ന് വ്യവസ്ഥയുണ്ട്.

ഈ നിര്‍ദേശമനുസരിച്ച് ഗാംഗുലിക്കും ജയ് ഷായ്ക്കും അധിക കാലം ബി.സി.സി.ഐ ഭാരവാഹിത്വത്തില്‍ തുടരാനാകില്ല. 2019 ഒക്ടോബറിലാണ് ഇരുവരും ബി.സി.സി.ഐ ഭാരവാഹിത്വത്തിലേക്ക് എത്തിയത്. പക്ഷേ ഗാംഗുലി നേരത്തെ അഞ്ചു വര്‍ഷത്തിലധികം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനിലും ജയ് ഷാ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലും ഭാരവാഹിയായിരുന്നു. ഇതിന്‍പ്രകാരം ജയ് ഷായുടെ കാലാവധി മേയ് ഏഴിന് അവസാനിച്ചിരുന്നു. ഗാംഗുലിയുടേത് ജൂലായ് 27-ന് അവസാനിക്കും.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസ് എല്‍. നാഗേശ്വര റാവു എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

സംസ്ഥാന അസോസിയേഷനിലോ ബി.സി.സി.ഐ.യിലോ ഭാരവാഹികളായി ആറു വര്‍ഷം (രണ്ട് ടേം) പൂര്‍ത്തിയാക്കിയാല്‍ പിന്നീട് മൂന്നുവര്‍ഷം മാറിനില്‍ക്കണമെന്നാണ് ലോധ കമ്മിറ്റി ശുപാര്‍ശപ്രകാരം നടപ്പാക്കിയ വ്യവസ്ഥ.

Content Highlights: bcci petitions seeking end of cooling-off period to be heard in Supreme Court today


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023

Most Commented