മഞ്ഞുരുകുന്നു, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അടുത്ത വര്‍ഷം പാകിസ്താനിലേക്ക് അയച്ചേക്കും


Photo: AP

ന്യൂഡല്‍ഹി: 2023-ല്‍ പാകിസ്താന്‍ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ബി.സി.സി.ഐയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

അടുത്തവര്‍ഷം പാകിസ്താനിലേക്ക് ഇന്ത്യന്‍ ടീമിനെ ബി.സി.സി.ഐ. അയക്കുമെന്നും ഇതുമായി ബന്ധപ്പെട്ട അന്തിമതീരുമാനം ഉടന്‍ അറിയിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചാല്‍ മാത്രമേ ഇന്ത്യന്‍ ടീമിനെ പാകിസ്താനിലേക്ക് അയക്കാന്‍ സാധിക്കുകയുള്ളൂ.



അടുത്തവര്‍ഷം നടക്കുന്ന ഏഷ്യാകപ്പ് ഏകദിന ടൂര്‍ണമെന്റായാണ് നടത്തുന്നത്. ഏഷ്യാകപ്പിനുശേഷം ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍ ആരംഭിക്കും. 2005-2006 സീസണിലാണ് ഇന്ത്യ അവസാനമായി പാകിസ്താനില്‍ ക്രിക്കറ്റ് കളിച്ചത്. രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ ഇന്ത്യ അന്ന് മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളുമാണ് കളിച്ചത്.

Content Highlights: india vs pakistan, india tour to pakistan, sports news, indian cricket team, asia cup 2023, asia cup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented