അജിത് ചാന്ദില | Photo: PTI
മുംബൈ: 2013-ലെ കുപ്രസിദ്ധമായ ഐപിഎല്‍ വാതുവെയ്പ് കേസില്‍ ഉള്‍പ്പെട്ട മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരം അജിത് ചാന്ദിലയുടെ വിലക്ക് ഏഴു വര്‍ഷമായി കുറച്ച് ബിസിസിഐ ഓംബുഡ്സ്മാന്‍ വിനീത് ശരണ്‍.
2013 ഐപിഎല്‍ സീസണില്‍ മുന്‍ ഇന്ത്യന്‍ പേസര്‍ എസ്. ശ്രീശാന്ത്, അങ്കിത് ചവാന്‍ എന്നിവര്‍ക്കൊപ്പം വാതുവെയ്പ്പില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ചന്ദിലയ്ക്ക് ബിസിസിഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു ഇത്. പിന്നീട് സുപ്രീം കോടതി ഇടപെട്ട് ബിസിസിഐ ഭരണഘടനയില്‍ തന്നെ മാറ്റംവരുത്തുന്ന തലത്തിലേക്ക് ആ സംഭവം വഴിവെച്ചു.
ഏതാനും വര്‍ഷം മുമ്പ് ബിസിസിഐ ശ്രീശാന്തിന്റെയും അങ്കിത് ചവാന്റെയും വിലക്ക് ഒഴിവാക്കിയിരുന്നു. ശ്രീശാന്ത് കേരളത്തിനായും ചവാന്‍ മുംബൈയിലെ ക്ലബ്ബ് ടീമിനായും കളിക്കുകയും ചെയ്തു. കേസില്‍ 2015-ല്‍ ഡല്‍ഹി കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും ബിസിസിഐ ആജീവനാന്ത വിലക്ക് നീക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് ശ്രീശാന്തിന്റെ നിരന്തര നിയമ പോരാട്ടത്തിനൊടുവില്‍ വിലക്ക് നീക്കാന്‍ ബോര്‍ഡ് നിര്‍ബന്ധിതരാകുകയായിരുന്നു.
Content Highlights: BCCI ombudsman reduces Ajit Chandila s ban to seven years
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..