അത് സത്യമല്ല, പിന്തുണ കിട്ടിയില്ലെന്ന കോലിയുടെ ആരോപണങ്ങള്‍ തള്ളി ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍


Photo: AFP

മുംബൈ: ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് രാജിവെക്കുകയും കടുത്ത മാനസികസമ്മര്‍ദങ്ങളിലൂടെ കടന്നുപോവുകയും ചെയ്ത സന്ദര്‍ഭത്തില്‍ തനിക്കൊരു മെസേജ് അയച്ചത് എം.എസ്. ധോനി മാത്രമാണെന്ന വിരാട് കോലിയുടെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് ബിസിസിഐയിലെ ഉന്നത ഉദ്യോഗസ്ഥന്‍.

കോലിക്ക് ടീം അംഗങ്ങളില്‍ നിന്നും ബിസിസിഐയില്‍ നിന്നും പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അത് ലഭിച്ചില്ലെന്ന് പറയുന്നത് സത്യമല്ലെന്നും പേരുവെളിപ്പെടുത്താത്ത ഒരു ഉന്നത ബിസിസിഐ ഉദ്യോഗസ്ഥന്‍ ഇന്‍സൈഡ് സ്‌പോര്‍ട് എന്ന മാധ്യമത്തോട് പ്രതികരിച്ചു.

''വിരാടിന് എല്ലാവരുടെയും പിന്തുണ ലഭിച്ചിരുന്നു, ടീം അംഗങ്ങളില്‍ നിന്നും ബിസിസിഐയിലെ എല്ലാവരില്‍ നിന്നും. പിന്തുണ ലഭിച്ചില്ലെന്ന് പറയുന്നത് സത്യമല്ല. ഊര്‍ജം വീണ്ടെടുക്കാന്‍ അദ്ദേഹത്തിന് ഇടവേളകള്‍ വരെ നല്‍കി. ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിഞ്ഞപ്പോള്‍ ബിസിസിഐയിലെ എല്ലാവരും സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു. ഇപ്പോള്‍ അദ്ദേഹം എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്കറിയില്ല.'' - ഇന്‍സൈഡ് സ്‌പോര്‍ട്ടിന് നല്‍കിയ പ്രതികരണത്തില്‍ ബിസിസിഐയിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഏഷ്യാ കപ്പില്‍ പാകിസ്താനെതിരായ സൂപ്പര്‍ ഫോര്‍ മത്സര ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് കോലി ഇക്കാര്യം പറഞ്ഞത്. ''ധാരാളം ആളുകളുടെ കൈയില്‍ എന്റെ നമ്പരുണ്ട്. മെസേജ് അയക്കാന്‍ തോന്നിയത് ധോനിക്കുമാത്രം. മറ്റുള്ളവര്‍ ടി.വി.യിലാണ് ചിലതൊക്കെ പറഞ്ഞത്. ഞാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ അവര്‍ ഒന്നൊന്നായ് പറഞ്ഞുകൊണ്ടിരുന്നു.'' - ഇതായിരുന്നു കോലിയുടെ വാക്കുകള്‍.

കോലിയുടെ വെളിപ്പെടുത്തലിനു പിന്നാലെ താരത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍താരം സുനില്‍ ഗാവസ്‌ക്കര്‍ രംഗത്തെത്തിയിരുന്നു. ടീം അംഗങ്ങളില്‍ നിന്ന് ആരുടെ സന്ദേശമാണ് പ്രതീക്ഷിച്ചിരുന്നതെന്ന് കോലി വ്യക്തമാക്കണമെന്ന് ഗാവസ്‌കര്‍ പറഞ്ഞു. സന്ദേശമയച്ച ആളുടെ പേരു പറഞ്ഞ സ്ഥിതിക്ക് അയക്കാത്ത ആളുകളുടെ പേരും അദ്ദേഹം പറയണമായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.

Content Highlights: BCCI Official Rejects Virat Kohli s Claim That he Didn t Get Support


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented