Photo: ANI, PTI
മുംബൈ: പരിക്കേറ്റ കെ.എല്‍ രാഹുലിന് പകരം ഇഷാന്‍ കിഷന്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍. തിങ്കളാഴ്ച ബിസിസിഐ ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.
സൂര്യകുമാര്‍ യാദവ്, ഋതുരാജ് ഗെയ്ക്‌വാദ്, മുകേഷ് കുമാര്‍ എന്നിവരെ സ്റ്റാന്‍ഡ്‌ബൈ താരങ്ങളായും ഉള്‍പ്പെടുത്തി. ജൂണ്‍ ഏഴിന് ലണ്ടനിലെ ഓവലില്‍ നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.
ഐപിഎല്ലില്‍ മേയ് ഒന്നിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെയാണ് രാഹുലിന് പരിക്കേറ്റത്. ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ രാഹുലിന്റെ തുടയില്‍ പരിക്കേല്‍ക്കുകയായിരുന്നു. ഫാഫ് ഡുപ്ലെസ്സിയുടെ ബൗണ്ടറി തടയുന്നതിനിടെയാണ് രാഹുലിന് പരിക്കേറ്റത്.
രാഹുലിനെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ നിരീക്ഷണത്തിന് ശേഷം ശസ്ത്രക്രിയയ്ക്കു വിധേയനാക്കുമെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അതേസമയം, പരിക്കേറ്റ പേസര്‍മാരായ ഉമേഷ് യാദവ്, ജയദേവ് ഉനദ്കട്ട് എന്നിവരും എന്‍സിഎയില്‍ നിരീക്ഷണത്തിലാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇവരുടെ കാര്യത്തില്‍ തിരുമാനം പിന്നീട് അറിയിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി.
Content Highlights: BCCI name Ishan Kishan as replacement for KL Rahul in the WTC Final squad
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..