വൃദ്ധിമാൻ സാഹ | Photo: PTI
മുംബൈ: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് എന്നിവരുമായുള്ള സ്വകാര്യ സംഭാഷണം പുറത്തുപറഞ്ഞ ഇന്ത്യന്‍ താരം വൃദ്ധിമാന്‍ സാഹയോട് ബിസിസിഐ വിശദീകരണം ചോദിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സാഹയുടെ പ്രവൃത്തി ബിസിസിഐയുടെ കരാര്‍ ലംഘനത്തിന്റെ പരിധിയില്‍ വരുന്നതുകൊണ്ടാണ് ബോര്‍ഡ് താരത്തോട് വിശദീകരണം ചോദിക്കാനൊരുങ്ങുന്നത്.
ബിസിസിഐയുടെ ദേശീയ കരാര്‍ ബിയില്‍ ഉള്‍പ്പെടുന്ന സാഹ 6.3 ചട്ടപ്രകാരമുള്ള ലംഘനമാണ് നടത്തിയതെന്നാണ് കണ്ടെത്തല്‍. ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ പിടിഐക്ക് നല്‍കിയ പ്രതികരണത്തിലാണ് ഇക്കാര്യമുള്ളത്.
ശ്രീലങ്കയ്‌ക്കെതിരായ രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ നിന്ന് ഒഴിവാക്കിയതിനു പിന്നാലെയാണ് സാഹ ഗാംഗുലിക്കും ദ്രാവിഡിനുമെതിരേ വെളിപ്പെടുത്തല്‍ നടത്തിയത്. ഇനി ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്നും വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കണമെന്നും രാഹുല്‍ ദ്രാവിഡും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മയും നിര്‍ദേശിച്ചതായി സാഹ പറയുന്നു. ബിസിസിഐയുടെ തലപ്പത്ത് താന്‍ ഉള്ളിടത്തോളം കാലം ടീമില്‍ ഇടം ഉറപ്പുനല്‍കിയ ഗാംഗുലി പിന്നീട് വാക്കുമാറ്റിയെന്നും സാഹ ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.
Content Highlights: BCCI might seek explanation from Wriddhiman Saha comments on Sourav Ganguly Rahul Dravid
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..