-
മുംബൈ: ഇന്ത്യൻ ടീമിന്റെ ജഴ്സി കിറ്റ് സ്പോൺസർമാരായ നൈക്കിയും ബി.സി.സി.ഐയും വഴിപിരിയുന്നു. ഈ വർഷം സെപ്റ്റംബറിൽ ബി.സി.സി.ഐയും നൈക്കിയും തമ്മിലുള്ള കരാർ അവസാനിക്കും. 2006-ൽ ഒപ്പിട്ട കരാർ 2016-ൽ അവസാനിച്ചിരുന്നു. പിന്നീട് നാല് വർഷത്തേക്കു കൂടി കരാർ പുതുക്കുകയായിരുന്നു.
എന്നാൽ ഇനി കരാർ തുടരാൻ താത്‌പര്യമില്ലെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിൽ 370 കോടി രൂപയുടെ കരാറാണ് നൈക്കിയും ക്രിക്കറ്റ് ബോർഡും തമ്മിലുള്ളത്. ഇതിൽ ഓരോ മാച്ചിനുമുള്ള ഫീ ആയ 85 ലക്ഷം രൂപയും റോയൽറ്റി ആയ 30 കോടി രൂപയും ഉൾപ്പെടുന്നു. ഇതോടൊപ്പം പരിശീലന സമയത്ത് ധരിക്കുന്ന ജഴ്സികളും ഷൂവും ക്രിക്കറ്റുമായി ബന്ധപ്പെട്ട മറ്റു സാധനങ്ങളും നൈക്കി സൗജന്യമായി ഇന്ത്യൻ ടീമിന് നൽകുന്നുണ്ട്.
നിലവിൽ നൈക്കിക്ക് കരാർ തുടരാൻ താത്‌പര്യമുണ്ട്. കോവിഡ് സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കരാർ തുക കുറയ്ക്കണമെന്നാണ് നൈക്കിയുടെ ആവശ്യം. എന്നാല്‍ ഇതിന് ബി.സി.സി.ഐ തയ്യാറല്ലെന്നും എക്കണോമിക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.
Content Highlights: BCCI Likely To Lose Nike As Kit Sponsor After 14 Years Due To Lockdown Losses
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..