മുംബൈ: ബി.സി.സി.ഐ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ തേടുന്നു. നിലവിലെ പരിശീലകന് അനില്‍ കുംബ്ലെയുടെ കാലാവധി ജൂണില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയോടെ അവസാനിക്കാനിരിക്കെയാണ് ക്രിക്കറ്റ് ബോര്‍ഡ് പുതിയ പരിശീലകനായി അന്വേഷണം ആരംഭിച്ചത്.
സാധാരണ പരിശീലകര്‍ക്ക് കരാര്‍ കാലാവധി ബി.സി.സി.ഐ നീട്ടി നല്‍കാറുണ്ടെങ്കിലും കുംബ്ലെയുടെ കാര്യത്തില്‍ ക്രിക്കറ്റ് ബോര്‍ഡ് അങ്ങനെയൊരു തീരുമാനത്തിലെത്തിയിട്ടില്ല. അതിന് പകരം പുതിയ പരിശീലകനെ തിരഞ്ഞെടുക്കാനായി യോഗ്യതയുള്ളവരില്‍ നിന്ന് ബി.സി.സി.ഐ അപേക്ഷ ക്ഷണിക്കുകയാണ് ചെയ്തത്.
പരിശീലകനെന്ന നിലയില്‍ മികച്ച പ്രകടനമാണ് കുംബ്ലെ ഇതുവരെ പുറത്തെടുത്തത്. 17 ടെസ്റ്റുകളില്‍ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ ഒരു ടെസ്റ്റില്‍ മാത്രമാണ് പരാജയപ്പെട്ടത്. നാലെണ്ണം സമനിലയാവുകയും ചെയ്തു. ഒപ്പം ടെസ്റ്റില്‍ ഒന്നാം റാങ്ക് നിലനിര്‍ത്തുകയും ചെയ്തു.
ബി.സി.സി.ഐയുടെ സച്ചിന് തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ് എന്നിവരടങ്ങുന്ന മൂന്നംഗ ക്രിക്കറ്റ് ഉപദേശക സമിതിയും സുപ്രീം കോടതി നിയമിച്ച ഇടക്കാല ഭരണസമിതിയുടെ നോമിനിയും ചേര്‍ന്നാകും പുതിയ പരിശീലകനെ തിരഞ്ഞെടുക്കുക.
കഴിഞ്ഞ വര്‍ഷം പരിശീലകനെ പരസ്യം നല്‍കിയാണ് ബി.സി.സി.ഐ തിരഞ്ഞെടുത്തത്. ബി.സി.സി.ഐയുടെ ചരിത്രത്തില്‍ ആദ്യമായിരുന്നു ഇത്തരമൊരു തിരഞ്ഞെടുപ്പ്. അന്ന് രവി ശാസ്ത്രിക്ക് സാധ്യതയുണ്ടായിരുന്നെങ്കിലും കുംബ്ലെയെ അവസാനം പരിശീലകനായി തിരഞ്ഞെടുക്കുകയായിരുന്നു. ഗാംഗുലിയും സച്ചിനും ലക്ഷ്മണുമടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതിയുടെ തീരുമാനം കുംബ്ലെയെ തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമായിരുന്നു.
ഇന്ത്യ സെമിഫൈനല്‍ വരെയെത്തിയ ലോകകപ്പ് ടിട്വന്റി വരെ ടീമിന്റെ ഡയറക്ടര്‍ രവി ശാസ്ത്രിയായിരുന്നു. അന്ന് വിരാട് കോലിയുടെ ശക്തമായ പിന്തുണയും ശാസ്ത്രിക്കുണ്ടായിരുന്നു. കോലി ടെസ്റ്റ് ക്യാപ്റ്റനായതോടെ ഇരുവരും തമ്മിലുള്ള ബന്ധം ശക്തമാവുകയും ശ്രീലങ്കയോടും ദക്ഷിണാഫ്രിക്കയോടും ഇന്ത്യ ടെസ്റ്റ് പരമ്പര വിജയിക്കുകയും ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..