Photo: PTI
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള സെലക്ഷന് കടുപ്പിച്ച് ബി.സി.സി.ഐ. ശാരീരികക്ഷമത തെളിയിക്കുന്ന താരങ്ങള്‍ക്ക് മാത്രം ടീമിലിടം നല്കിയാല് മതി എന്ന പുതിയ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ബി.സി.സി.ഐ. അതിന്റെ ഭാഗമായി യോയോ ടെസ്റ്റ് വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് കൊണ്ടുവന്നിരുന്നു.
യോയോ ടെസ്റ്റിന് പിന്നാലെ ഡെക്സാ സ്കാനും ഉള്‍പ്പെടുത്താനൊരുങ്ങുകയാണ് ബി.സി.സി.ഐ. യോയോ ടെസ്റ്റും ഡെക്സാ സ്കാനും വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് മാത്രമേ ഇനി ഇന്ത്യന്‍ ടീമിലിടം നേടാനാകൂ.
എന്താണ് ഡെക്സ സ്കാന്‍?
മനുഷ്യ ശരീരത്തിലെ എല്ലിന്റെ ബലം, കൊഴുപ്പിന്റെ അളവ്, മസിലിന്റെ അവസ്ഥ, വെള്ളത്തിന്റെ അളവ് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി ഉപയോഗിക്കുന്ന എക്സ്-റേ ടെക്നോളജിയാണ് ഡെക്സ. എല്ലുകള്‍ക്ക് പൊട്ടലോ ചതവോ ഉണ്ടെങ്കില്‍ ഡെക്സ ഉപയോഗിച്ച് പെട്ടെന്ന് കണ്ടെത്താം. എല്ലിന് ബലക്ഷയമുണ്ടെങ്കില്പ്പോലും അത് സ്കാനിലൂടെ കണ്ടെത്താനാകും. ബോണ്‍ ഡെന്‍സിറ്റി ടെസ്റ്റ് എന്ന പേരിലും ഈ സ്കാന്‍ അറിയപ്പെടുന്നുണ്ട്.
ജനുവരി ഒന്നിന് ചേര്‍ന്ന യോഗത്തിലൂടെയാണ് യോയോ ടെസ്റ്റ് വീണ്ടും പ്രാബല്യത്തില്‍ വരുത്തണമെന്ന തീരുമാനം ബി.സി.സി.ഐ കൈക്കൊണ്ടത്. ബി.സി.സി.ഐ പ്രസിഡന്റ് റോജര്‍ ബിന്നി, സെക്രട്ടറി ജയ് ഷാ, ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് രോഹിത് ശര്‍മ, പരിശീലകന് രാഹുല്‍ ദ്രാവിഡ്, ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ വി.വി.എസ് ലക്ഷ്മണ്, ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ എന്നിവര്‍ ചേര്‍ന്നാണ് തീരുമാനമെടുത്തത്.
വരാനിരിക്കുന്ന 2023 ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി സുശക്തമായ ടീമിനെ അണിനിരത്തുക എന്ന ലക്ഷ്യം മുന്നില്‍വെച്ചാണ് ബി.സി.സി.ഐ പുതിയ തീരുമാനം കൈക്കൊണ്ടത്.
Content Highlights: bcci, indian cricket, yoyo test, dexa scan, yo yo test and dexa, what is yo yo test, sports
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..