
Photo: twitter.com
ന്യൂഡല്‍ഹി: സയെദ് മുഷ്താഖ് അലി ട്രോഫിയിലൂടെ ആഭ്യന്തര മത്സരങ്ങളില്‍ തിരിച്ചുവരാനുള്ള മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന് തിരിച്ചടി. ബി.സി.സി.ഐയില്‍ നിന്നും യുവരാജിന് കളിക്കാനുള്ള അനുമതി ലഭിച്ചില്ല.
2019 ജൂണ്‍ മാസത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച യുവരാജ് പിന്നീട് വിദേശ ലീഗുകളില്‍ കളിച്ചിരുന്നു. ഇന്ത്യന്‍ മത്സരങ്ങളില്‍ നിന്നും വിരമിച്ച് വിദേശ ലീഗുകളില്‍ കളിച്ച താരങ്ങള്‍ക്ക് തിരിച്ച് ആഭ്യന്തര മത്സരങ്ങളില്‍ കളിക്കാന്‍ അനുവാദമില്ലെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. ഇതുമൂലമാണ് മുന്‍പ് പ്രവീണ്‍ താംബെയ്ക്ക് ഐ.പി.എല്ലില്‍ കളിക്കാന്‍ അവസരം ലഭിക്കാതിരുന്നതെന്നും ബി.സി.സി.ഐ പറഞ്ഞു.
കാനഡയിലെ ജി 10 ലീഗില്‍ കളിച്ച പ്രവീണ്‍ താംബെയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെടുക്കുന്നതില്‍ നിന്നും ബി.സി.സി.ഐ തടഞ്ഞതിന്റെ കാരണമിതായിരുന്നു. വിരമിച്ചതിനുശേഷം ജി 10 കാനഡ ലീഗിലും ടി 10 ക്രിക്കറ്റ് ലീഗിലും യുവരാജ് കളിച്ചിരുന്നു. മറ്റു ചില വിദേശ ലീഗുകളിലും യുവരാജ് കളിക്കുന്നുണ്ട്. ഇതോടെ യുവരാജിനെ ഒഴിവാക്കി സയെദ് മുഷ്താഖ് അലി ട്രോഫിയ്ക്കുള്ള പഞ്ചാബ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.
മന്‍ദീപ് സിങ്ങായിരിക്കും ടീമിനെ നയിക്കുക. ഗുര്‍കീരത് മാന്‍ സഹനായകനാകും.
Content Highlights: BCCI denies Yuvraj permission to play Syed Mushtaq Ali Trophy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..