അജിങ്ക്യ രഹാനേയും ചേതേശ്വർ പൂജാരയും | Photo: AFP
മുംബൈ: വെറ്ററന്‍ താരങ്ങളായ ചേതേശ്വര്‍ പൂജാരയേയും അജിങ്ക്യ രഹാനയേയും ബിസിസിഐ കരാര്‍ പട്ടികയില്‍ തരം താഴ്ത്തി. മോശം ഫോമില്‍ തുടരുന്ന ഇരുവരേയും എ ഗ്രേഡില്‍ നിന്ന് ബി ഗ്രേഡിലേക്കാണ് തരംതാഴ്ത്തിയത്. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലും ഇരുവരും ഇടം നേടിയിരുന്നില്ല.
പരിക്കിന്റെ പിടിയിലായ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും ഗ്രേഡിങ്ങില്‍ ഇടിവ് സംഭവിച്ചു. എ ഗ്രേഡില്‍ നിന്ന് സി ഗ്രേഡിലേക്കാണ് ഹാര്‍ദികിനെ തരംതാഴ്ത്തിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് വൃദ്ധിമാന്‍ സാഹ ഗ്രേഡ് ബിയില്‍ നിന്ന് സിയിലെത്തി.
എ പ്ലസ് ഗ്രേഡിലുള്ള താരങ്ങള്‍ക്ക് ഏഴു കോടി രൂപയാണ് വാര്‍ഷിക വരുമാനം ലഭിക്കുക. എ,ബി, സി ഗ്രേഡിലുള്ള താരങ്ങള്‍ക്ക് യഥാക്രമം അഞ്ചു കോടി, മൂന്നു കോടി, ഒരു കോടി എന്നിങ്ങനെയാണ് വരുമാനം. മാച്ച് ഫീസിന് പുറമേ നല്കുന്ന വാര്‍ഷിക ശമ്പളമാണിത്.
Content Highlights: BCCI Central Contracts Ajinkya Rahane, Cheteshwar Pujara Dropped From Grade A to B
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..