മുംബൈ: ന്യൂസീലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള പതിനഞ്ചംഗ ഇന്ത്യൻ സംഘത്തെ ബിസിസിഐ പ്രഖ്യാപിച്ചു. ഓപ്പണർ മായങ്ക് അഗർവാൾ, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെഎൽ രാഹുൽ എന്നിവർ ടീമിൽ ഇടം നേടിയില്ല. അതേസമയം ഓപ്പണർ ശുഭ്മാൻ ഗിൽ സ്ഥാനം നിലനിർത്തി. പരിക്കിനെ തുടർന്ന് ഇംഗ്ലണ്ട് പരമ്പര നഷ്ടമായ രവീന്ദ്ര ജഡേജയും തിരിച്ചെത്തി.

ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവരാണ് പേസ് ബൗളർമാർ. ജഡേജയ്ക്കൊപ്പം ആർ അശ്വിനാണ് സ്പിൻ ബൗളറായിയുള്ളത്.ഹനുമ വിഹാരിയും ഋഷഭ് പന്തുമാണ് വിക്കറ്റ് കീപ്പർമാർ.

പേസ് ബൗളർ ശർദ്ദുൽ ഠാക്കൂർ, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ എന്നിവരും ടീമിലില്ല. ജൂൺ പതിനെട്ടിന് ഇംഗ്ലണ്ടിലെ സതാംപ്റ്റണിലാണ് ഫൈനൽ നടക്കുന്നത്.

ഇന്ത്യൻ ടീം: വിരാട് കോലി (ക്യാപ്റ്റൻ), അജങ്ക്യ രഹാനെ, രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ, രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്

Content Highlights: BCCI Announces Squad For World Test Championship Final Against New Zealand