മുംബൈ: ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ. 

ഫിറ്റ്‌നസ് ടെസ്റ്റിനു ശേഷം ഉമേഷ് യാദവ് ടീമിലേക്ക് തിരിച്ചെത്തുമെന്നതാണ് ഏക മാറ്റം. ഷാര്‍ദുല്‍ താക്കൂറിന് പകരമാണ് ഉമേഷ് ടീമിലെത്തുക.

ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ രവീന്ദ്ര ജഡേജയേയും മുഹമ്മദ് ഷമിയേയും പരിക്ക് മാറാത്തതിനാല്‍ ടീമിലേക്ക് പരിഗണിച്ചില്ല. 

അഹമ്മദാബാദിലാണ് അവസാന രണ്ട് മത്സരങ്ങളും നടക്കുക. ഫെബ്രുവരി 24-നാണ് മൂന്നാം ടെസ്റ്റ്. മാര്‍ച്ച് നാലിന് അവസാന ടെസ്റ്റും നടക്കും. 

BCCI announces India squad for last 2 Test

ഇന്ത്യന്‍ ടീം: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, ഋഷഭ് പന്ത് ( വിക്കറ്റ് കീപ്പര്‍) വൃദ്ധിമാന്‍ സാഹ ( വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ഇശാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

നെറ്റ് ബൗളര്‍മാര്‍: അങ്കിത് രജ്പൂത്, ആവേശ് ഖാന്‍, സന്ദീപ് വാര്യര്‍, കൃഷ്ണപ്പ ഗൗതം, സൗരഭ് കുമാര്‍.

പകരക്കാര്‍: കെ.എസ് ഭരത്, രാഹുല്‍ ചാഹര്‍.

Content Highlights: BCCI announces India squad for last 2 Test