ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യൻ ടീമംഗങ്ങൾ | Photo: AP
മുംബൈ: വീണ്ടും ഒരു ക്രിക്കറ്റ് പൂരത്തിന് കൂടി തിരുവനന്തപുരം വേദിയാകുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പരമ്പരയിലെ മൂന്നാം ഏകദിനം തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ നടക്കും. ജനുവരി 15-നാണ് മത്സരം.
ജനുവരി മൂന്നിന് തുടങ്ങുന്ന പരമ്പരയില്‍ മൂന്ന് വീതം ട്വന്റി-20 മത്സരങ്ങളും ഏകദിനങ്ങളുമാണുള്ളത്. മുംബൈ, പുണെ, രാജ്കോട്ട് എന്നിവിടങ്ങളിലാണ് ട്വന്റി-20 നടക്കുക. തിരുവനന്തപുരത്തിന് പുറമേ കൊല്‍ക്കത്തയും ഗുവാഹത്തിയും ഏകദിനങ്ങള്‍ക്ക് വേദിയാകും.
ഇതിന് ശേഷം ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ ഏകദിന, ട്വന്റി-20 പരമ്പരകള്‍ കളിക്കും. ജനുവരി 18-ന് ഹൈദാരാബാദില്‍ തുടങ്ങുന്ന പരമ്പരയില്‍ മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി-20യുമാണുള്ളത്.
ഓസ്ട്രേലിയക്കെതിരായ അടുത്ത പരമ്പര തുടങ്ങുന്നത് ഫെബ്രുവരി ഒമ്പതിനാണ്. ബോര്‍ഡര്‍-ഗവാസ്ക്കര്‍ ട്രോഫിയില്‍ നാല് ടെസ്റ്റുകളാണ് ഇന്ത്യയും ഓസ്ട്രേലിയയും കളിക്കുക.
Content Highlights: bcci announces full schedule of India's home series against sri lanka new zealand and australia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..