ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്ത്യയില്‍ ട്വന്റി 20 കളിക്കും, തിരുവനന്തപുരത്തും മത്സരം


2019-ല്‍ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരമാണ് അവസാനമായി തിരുവനന്തപുരത്ത് നടന്നത്.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം

മുംബൈ: ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയുമായിട്ടുള്ള ഇന്ത്യയുടെ ഏകദിന-ട്വന്റി 20 പരമ്പരയ്ക്കുള്ള മത്സരക്രമം പുറത്തുവിട്ട് ബി.സി.സി.ഐ. രണ്ട് പരമ്പരയും ഇന്ത്യയില്‍ വെച്ചാണ് നടക്കുന്നത്. ഒരു മത്സരത്തിന് തിരുവനന്തപുരം വേദിയാകും.

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായാണ് പരമ്പര സംഘടിപ്പിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് ഓരോ പരമ്പരയിലുള്ളത്. ഓസ്‌ട്രേലിയയ്‌ക്കെതിരേ ട്വന്റി 20 മത്സരങ്ങള്‍ മാത്രമാണുള്ളത്. ദക്ഷിണാഫ്രിക്ക ഏകദിന-ട്വന്റി 20 പരമ്പരകള്‍ കളിക്കും.

സെപ്റ്റംബര്‍ 11 ന് ആരംഭിക്കുന്ന ഏഷ്യ കപ്പിന് ശേഷം ഒരാഴ്ചത്തെ ഇടവേളയിലാണ് രണ്ട് പരമ്പരകളും നടക്കുക. സെപ്റ്റംബര്‍ 20 നാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ആരംഭിക്കുന്നത്. ആദ്യ ട്വന്റി 20 മൊഹാലിയിലാണ്. രണ്ടാം മത്സരം 23 ന് നാഗ്പൂരിലും മൂന്നാം മത്സരം 25 ന് ഹൈദരാബാദിലും നടക്കും.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യം ട്വന്റി 20 മത്സരങ്ങളാണ് നടക്കുന്നത്. സെപ്റ്റംബര്‍ 28 ന് ആരംഭിക്കുന്ന ആദ്യ ട്വന്റി 20 തിരുവനന്തപുരത്താണ് നടക്കുന്നത്. ഒക്ടോബര്‍ രണ്ടിനുള്ള രണ്ടാം മത്സരം ഗുവാഹട്ടിയിലും നാലിനുള്ള മത്സരം ഇന്ദോറിലും നടക്കും.

ഒക്ടോബര്‍ ആറിന് ഏകദിന പരമ്പര ആരംഭിക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മത്സരത്തിന് ലഖ്‌നൗ വേദിയാകും. രണ്ടാം മത്സരം ഒക്ടോബര്‍ ഒന്‍പതിന് റാഞ്ചിയിലും മൂന്നാം മത്സരം ഒക്ടോബര്‍ 11 ന് ഡല്‍ഹിയിലും നടക്കും.

തിരുവനന്തപുരത്തെ കാര്യവട്ടം സ്റ്റേഡിയം മൂന്നുവര്‍ഷത്തിനുശേഷമാണ് അന്താരാഷ്ട്ര മത്സരത്തിന് വേദിയാകുന്നത്. 2019-ല്‍ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരമാണ് അവസാനമായി തിരുവനന്തപുരത്ത് നടന്നത്. ആ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസാണ് വിജയിച്ചത്.

Content Highlights: india vs australia, india vs south africa, t20 in trivandrum stadium, cricket news, sports, cricket

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented