Photo By B.Muralikrishnan| Mathrbhumi
ചെന്നൈ: ഐ.പി.എല്‍ 14-ാം സീസണിന് മുന്നോടിയായുള്ള ലേലത്തിന്റെ അന്തിമ പട്ടികയില്‍ ഉള്‍പ്പെടാനാകാതെ മലയാളി താരം എസ്. ശ്രീശാന്ത്. ബി.സി.സി.ഐ പുറത്തുവിട്ട 292 താരങ്ങളടങ്ങിയ അന്തിമ പട്ടികയില്‍ ശ്രീശാന്തിന് ഇടംനേടാനായില്ല.
ഫെബ്രുവരി 18-ന് നടക്കാനിരിക്കുന്ന ലേലത്തില്‍ പങ്കെടുക്കുന്നതിനായി ശ്രീശാന്ത് പേര് പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. ആകെ 1114 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കാനായി പേര് രജിസ്റ്റര്‍ ചെയ്തിരുന്നത്. 75 ലക്ഷം രൂപയായിരുന്നു ശ്രീശാന്തിന്റെ അടിസ്ഥാന വില.
എട്ടു ഫ്രാഞ്ചൈസികള്‍ക്കും കൂടി അന്തിമ പട്ടികയിലെ 292 താരങ്ങളില്‍ നിന്ന് വെറും 61 താരങ്ങളെ മാത്രമാണ് ടീമിലെടുക്കാന്‍ സാധിക്കുക.
അതേസമയം മലയാളി താരങ്ങളായ സച്ചിന്‍ ബേബിയും മുഹമ്മദ് അസ്ഹറുദ്ദീനും അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറും അന്തിമ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
Content Highlights: bcci announced ipl 2021 auction short list Sreesanth not included
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..