മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.

മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ, പൃഥ്വി ഷാ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് അവസരം ലഭിച്ചില്ല. ഓസീസ് പരമ്പരയ്ക്കിടെ പരിക്കേറ്റിരുന്ന ഷമിയും ജഡേജയും ദീര്‍ഘനാളായി ടീമിന് പുറത്തായിരുന്നു. 

20 അംഗ സംഘത്തെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 18-നാണ് ന്യൂസീലന്‍ഡിനെതിരായ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഇതിനു ശേഷം ഓഗസ്റ്റ് നാലു മുതല്‍ സെപ്റ്റംബര്‍ 14 വരെയാണ് അഞ്ചു ടെസ്റ്റ് മത്സരങ്ങളടങ്ങിയ ഇംഗ്ലണ്ട് പരമ്പര. 

ഐ.പി.എല്ലിനിടെ അപ്പന്‍ഡിസൈറ്റിസിന് ശസ്ത്രക്രിയക്ക് വിധേയനായ കെ.എല്‍ രാഹുല്‍, കോവിഡ് ബാധിതനായി ചികിത്സയിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹ എന്നിവരെ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നത് അനുസരിച്ച് ടീമിലേക്ക് പരിഗണിക്കും.

BCCI announced Indian squad for ICC World Test Championship final

ഇന്ത്യന്‍ ടീം: വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ.എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. 

ഇവര്‍ക്കൊപ്പം ഇവര്‍ക്കൊപ്പം സ്റ്റാന്‍ഡ് ബൈ ആയി നാല് താരങ്ങളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, അര്‍സാന്‍ നഗ്വാസ്വല്ല എന്നിവരാണ് സ്റ്റാന്‍ഡ് ബൈ താരങ്ങള്‍.

Content Highlights:  BCCI announced Indian squad for ICC World Test Championship final