ന്യൂഡല്‍ഹി: വനിതാ ട്വന്റി 20 ചലഞ്ചിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായി ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ ജിയോ. ബി.സി.സി.ഐ ആണ് ഇക്കാര്യം അറിയിച്ചത്. 

നവംബര്‍ നാലു മുതല്‍ ഒമ്പതു വരെ യു.എ.ഇയിലാണ് വനിതാ ട്വന്റി 20 ചലഞ്ച് ടൂര്‍ണമെന്റ്. വനിതാ ട്വന്റി 20 ചലഞ്ചിന്റെ മൂന്നാം പതിപ്പാണിത്. മൂന്നു ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. നവംബര്‍ ഒമ്പതിന് ഷാര്‍ജയിലാണ് ഫൈനല്‍. 

ടൂര്‍ണമെന്റിനായി 30 അംഗ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ഒക്ടോബര്‍ 23-ന് യു.എ.ഇയിലെത്തിയിരുന്നു.

അതേസമയം ഇന്ത്യന്‍ ടീമിന്റെ കിറ്റ് സ്പോണ്‍സറായി എം.പി.എല്‍ എത്തുന്നു. ബി.സി.സി.ഐയുമായി മൂന്ന് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടതായി എം.പി.എല്‍ അറിയിച്ചു. നൈക്കി പിന്മാറിയ സാഹചര്യത്തിലാണ് പുതിയ സ്പോണ്‍സര്‍ഷിപ്പ്.

Content Highlights: BCCI announce Jio as Title Sponsor for Women s T20 Challenge 2020