ന്യൂഡല്‍ഹി: 2028 ലെ ലോസ്ആഞ്ജലിസ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയാല്‍ പുരുഷവനിതാ ടീമുകളെ കളത്തിലിറക്കാന്‍ ബി.സി.സി.ഐ തീരുമാനം. 

വെള്ളിയാഴ്ച ചേര്‍ന്ന ബി.സി.സി.ഐയുടെ ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. 

ക്രിക്കറ്റ് ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തുന്നതിനോട് നേരത്തെ അനുകൂല നിലപാടായിരുന്നില്ല ബി.സി.സി.ഐ സ്വീകരിച്ചിരുന്നത്. നാഡയ്ക്ക് കീഴില്‍ വരുമെന്നതിനാലാണ് ബി.സി.സി.ഐ ഇതിനോട് മുഖം തിരിച്ചത്. എന്നാലിപ്പോള്‍ ബി.സി.സി.ഐ നാഡയുടെ കീഴിലാണ്. 

അതേസമയം അടുത്ത വര്‍ഷം ബര്‍മിങ്ങാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പങ്കെടുക്കുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി.

Content Highlights: BCCI agrees to field both Indian teams if Los Angeles Olympics includes cricket