എന്തൊരു ടേണ്‍ ! ഷെയ്ന്‍ വോണിന്റെ നൂറ്റാണ്ടിന്റെ പന്തിനെ അനുസ്മരിപ്പിച്ച് ഹാര്‍മര്‍


Photo: AFP

ലണ്ടന്‍: ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളായ ഓസ്‌ട്രേലിയയുടെ ഷെയന്‍ വോണിന്റെ 'നൂറ്റാണ്ടിന്റെ പന്ത്' അറിയാത്ത ക്രിക്കറ്റ് പ്രേമികളുണ്ടാകില്ല. 1993 ജൂണ്‍ നാലിന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ബാറ്റര്‍ മൈക്ക് ഗാറ്റിങ്ങിനെ പുറത്താക്കിയ വോണിന്റെ മികച്ച ഡെലിവറിയാണ് നൂറ്റാണ്ടിന്റെ പന്തായി വിശേഷിപ്പിക്കുന്നത്.

വോണിന്റെ ഈ അത്ഭുത പന്തിനെ അനുസ്മരിപ്പിച്ചുകൊണ്ട് പിന്നീട് പല സംഭവങ്ങളും ക്രിക്കറ്റില്‍ അരങ്ങേറിയിട്ടുണ്ട്. അത്തരത്തിലൊരു സംഭവത്തിന് വേദിയായിരിക്കുകയാണ് ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ്. ലെഗ് സ്പിന്നര്‍ സൈമണ്‍ ഹാര്‍മറാണ് ഈ അത്ഭുതബോള്‍ ചെയ്തത്.

കൗണ്ടി ക്രിക്കറ്റിലെ എസെക്‌സ്-നോര്‍ത്താംടണ്‍ഷയര്‍ മത്സരത്തിനിടെയാണ് സംഭവമരങ്ങേറിയത്. ദക്ഷിണാഫ്രിക്കന്‍ താരമായ ഹാര്‍മര്‍ എസെക്‌സിനുവേണ്ടി പന്തെറിയുമ്പോഴാണ് അത്ഭുതബോള്‍ പിറന്നത്. ന്യൂസീലന്‍ഡ് ദേശീയ ടീം അംഗമായ വില്‍ യങ്ങിനെ നിസ്സഹായനാക്കിക്കൊണ്ട് ഹാര്‍മറുടെ പന്ത് വിക്കറ്റ് പിഴുതു. ഓഫ് സൈഡില്‍ കുത്തിയ പന്ത് ലീവ് ചെയ്യാനാണ് യങ് ശ്രമിച്ചത്. എന്നാല്‍ യങ്ങിനെ ഞെട്ടിച്ചുകൊണ്ട് അസാമാന്യ ടേണ്‍ കൈവരിച്ച പന്ത് വിക്കറ്റ് തെറുപ്പിച്ചു.

മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിലാണ് താരം വിക്കറ്റ് വീഴ്ത്തിയത്. ഇന്നിങ്‌സില്‍ ആറുവിക്കറ്റാണ് ഹാര്‍മര്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ എസക്‌സ് വിജയം നേടുകയും ചെയ്തു. ഹാര്‍മറിന്റെ അത്ഭുതബോള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Content Highlights: ball of the century, wonder ball, spinn bowling, english county cricket, Simon Harmer, will young


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented