സിഡ്‌നി: ഇതുപോലൊരു അബദ്ധം ആര്‍ക്കും സംഭവിക്കരുത്. വിക്ടോറിയയും ന്യൂ സൗത്ത് വെയ്ല്‍സും തമ്മിലുള്ള ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തില്‍ ഓസീസ് താരം സ്റ്റീവ് ഒക്കീഫയ്ക്ക് സംഭവിച്ചതു പോലൊരു അബദ്ധം. 

മത്സരത്തില്‍ പതിനൊന്നാമനായാണ്‌ ന്യൂ സൗത്ത് വെയ്ല്‍സ് താരം ഒക്കീഫെ ക്രീസിലെത്തിയത്. പിന്‍തുടയിലെ ഞരമ്പിന് പരിക്കേറ്റതിനാല്‍ ഓടി റണ്ണെടുക്കാന്‍ ഒക്കീഫെയ്ക്ക് കഴിയില്ലായിരുന്നു. അതിനാല്‍ നിക്ക് ലാര്‍കിന്‍ റണ്ണറായി ഒക്കീഫെയ്‌ക്കൊപ്പം ക്രീസിലെത്തി. പക്ഷേ കളിക്കിടയില്‍ റണ്ണറുള്ള കാര്യം ഒക്കീഫെ മറന്നുപോയി.

സ്‌കോട്ട് ബോലന്‍ഡിന്റെ ഓവറില്‍ ഒക്കീഫെ ആദ്യ പന്ത് മിഡ് ഓണിലേക്ക് അടിച്ചു. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുള്ള പീറ്റര്‍ നെവില്ലിനെ സിംഗിളാനിയി വിളിക്കുകയും ചെയ്തു. റണ്ണറുള്ള കാര്യം മറന്ന് ഒക്കീഫെ സിംഗിളിനായി ഓടി. ഒപ്പം റണ്ണര്‍ നിക്ക് ലാര്‍ക്കിനും ഓടി. 

തുടര്‍ന്ന് രണ്ടാം റണ്ണിനായി ഇരുവരും ഓടി. പക്ഷേ പന്ത് ഫീല്‍ഡര്‍ ജോണ്‍ ഹോളണ്ടിന്റെ കൈയില്‍കിട്ടിയതോടെ അപകടം മണത്ത പീറ്റര്‍ നെവില്‍ ഡബിളിന് ഓടിയില്ല. പക്ഷേ ഒക്കിഫേയും റണ്ണര്‍ നിക്ക് ലാര്‍ക്കും ഓടിത്തുടങ്ങിയിരുന്നു. ഒക്കീഫെ തിരിച്ച് ക്രീസിലെത്തും മുമ്പെ വിക്ടോറിയ ടീം ബെയ്ല്‍ ഇളക്കി. റണ്ണര്‍ നിക്ക് ലാര്‍ക്ക് അതിന് മുമ്പ് ക്രീസില്‍ തിരിച്ചെത്തിയിരുന്നെങ്കിലും കാര്യമുണ്ടായില്ല. 


Content Highlights: Batsman Forgets He Has A Runner, Chaos Ends In Bizarre Run Out