ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുര്‍ റഹിം അന്താരാഷ്ട്ര ട്വന്റി 20യില്‍ നിന്ന് വിരമിച്ചു


ബംഗ്ലാദേശിനുവേണ്ടി 102 ട്വന്റി 20 മത്സരങ്ങളില്‍ കളിച്ച മുഷ്ഫിഖുര്‍ 1500 റണ്‍സ് നേടിയിട്ടുണ്ട്.

Photo: AFP

ധാക്ക: ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററും മുന്‍ നായകനുമായ മുഷ്ഫിഖുര്‍ റഹിം അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഏകദിനത്തിലും ടെസ്റ്റിലും കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനുവേണ്ടിയാണ് താരം ട്വന്റി 20യില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ മുഷ്ഫിഖുര്‍ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. ഏഷ്യാ കപ്പില്‍ നിന്ന് ബംഗ്ലാദേശ് പുറത്തായതിനുപിന്നാലെയാണ് മുഷ്ഫിഖുര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഏഷ്യാ കപ്പില്‍ താരത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. രണ്ട് മത്സരങ്ങളില്‍ നിന്നായി വെറും അഞ്ച് റണ്‍സ് മാത്രമാണ് മുഷ്ഫിഖുറിന് നേടാനായത്. രണ്ട് മത്സരങ്ങളിലും തോറ്റ ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുകയും ചെയ്തു.

അന്താരാഷ്ട്ര ട്വന്റി 20 മതിയാക്കിയെങ്കിലും ട്വന്റി 20 ലീഗ് മത്സരങ്ങളില്‍ തുടര്‍ന്നും കളിക്കുമെന്ന് മുഷ്ഫിഖുര്‍ വ്യക്തമാക്കി. ഈ വര്‍ഷം ട്വന്റി 20യില്‍ നിന്ന് വിരമിക്കുന്ന രണ്ടാമത്തെ ബംഗ്ലാദേശ് താരമാണ് മുഷ്ഫിഖുര്‍. ഓപ്പണര്‍ തമിം ഇഖ്ബാല്‍ ജൂലായില്‍ ട്വന്റി 20യില്‍ നിന്ന് വിരമിച്ചിരുന്നു.

ബംഗ്ലാദേശിനുവേണ്ടി 102 ട്വന്റി 20 മത്സരങ്ങളില്‍ കളിച്ച മുഷ്ഫിഖുര്‍ 1500 റണ്‍സ് നേടിയിട്ടുണ്ട്. 114.94 ശരാശരിയില്‍ ആറ് അര്‍ധശതകങ്ങളും നേടി. 72 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 2006-ല്‍ സിംബാബ്‌വെയ്‌ക്കെതിരെയാണ് മുഷ്ഫിഖുര്‍ ട്വന്റി 20യില്‍ അരങ്ങേറ്റം നടത്തിയത്.

Content Highlights: mushfiqur rahim, mushfiqur rahim retirement, cricket news, bangladesh wicket keeper, asia cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented