ഏഷ്യാ കപ്പ്: ആവേശപ്പോരില്‍ ബംഗ്ലാദേശിനെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ച് ലങ്ക സൂപ്പര്‍ ഫോറില്‍


Photo: twitter.com/ICC

ദുബായ്: അവസാന ഓവര്‍ വരെ ആവേശംനിറഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ച് ശ്രീലങ്ക ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ കടന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം നാല് പന്തും രണ്ട് വിക്കറ്റും ശേഷിക്കെയാണ് ലങ്ക മറികടന്നത്. സ്‌കോര്‍: ബംഗ്ലാദേശ് ഏഴിന് 183, ശ്രീലങ്ക 19.2 ഓവറില്‍ എട്ടിന് 184.

ശ്രീലങ്കയ്ക്കായി കുശാല്‍ മെന്‍ഡിനസ് (37 പന്തില്‍ 60), ക്യാപ്റ്റന്‍ ദസുല്‍ ഷനക (33 പന്തില്‍ 45) എന്നിവര്‍ ഉജ്ജ്വല പോരാട്ടം കാഴ്ചവച്ചു. രണ്ടോവര്‍ ബാക്കിനില്‍ക്കെ ഇരുവരും പുറത്താകുമ്പോള്‍ ശ്രീലങ്കയ്ക്ക് ജയിക്കാന്‍ മൂന്ന് വിക്കറ്റ് ശേഷിക്കെ 25 റണ്‍സ് വേണ്ടിയിരുന്നു. വീണ്ടും ഒരുവിക്കറ്റ് കൂടി നഷ്ടപ്പെട്ടെങ്കിലും മൂന്ന് പന്തില്‍ 10 റണ്‍സെടുത്ത അസിത് ഫെര്‍ണാണ്ടോ അവിസ്മരണീയ വിജയമൊരുക്കി. അവസാന ഓവറില്‍ ജയിക്കാന്‍ എട്ട് റണ്‍സാണ് വേണ്ടിയിരുന്നത്.

അഫ്ഗാനിസ്താന്‍ ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരായി നേരത്തെ സൂപ്പര്‍ ഫോറിലെത്തിയിരുന്നു. ഇതോടെ ബംഗ്ലാദേശ് ഏഷ്യാകപ്പില്‍നിന്ന് പുറത്തായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് തുടക്കം തൊട്ട് ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. ഓപ്പണര്‍ മെഹ്ദി ഹസ്സന്റെ തകര്‍പ്പന്‍ ബാറ്റിങ്ങില്‍ ബംഗ്ലാദേശിന് മികച്ച തുടക്കം ലഭിച്ചു. 26 പന്തുകളില്‍ നിന്ന് രണ്ട് വീതം ഫോറിന്റെയും സിക്‌സിന്റെയും അകമ്പടിയോടെ 38 റണ്‍സാണ് മെഹ്ദി ഹസ്സന്‍ നേടിയത്. 22 പന്തുകളില്‍ നിന്ന് 24 റണ്‍സെടുത്ത നായകന്‍ ഷാക്കിബ് അല്‍ ഹസ്സന്‍ താരത്തിന് മികച്ച പിന്തുണ സമ്മാനിച്ചു. ഇരുവരും മടങ്ങിയ ശേഷം ക്രീസിലെത്തിയ അഫീഫ് ഹൊസൈന്‍ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ബംഗ്ലാദേശിനെ മുന്നില്‍ നിന്ന് നയിച്ചു. 27 റണ്‍സെടുത്ത മഹ്‌മദുള്ളയെ കൂട്ടുപിടിച്ച് അഫീഫ് 22 പന്തുകളില്‍ നിന്ന് നാല് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 39 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ സ്‌കോര്‍ ഉയര്‍ത്തുന്നതിനിടെ ഇരുവരും പുറത്തായി. എന്നാല്‍ അതിനുശേഷം ക്രീസിലൊന്നിച്ച മൊസഡെക്ക് ഹൊസൈനും തസ്‌കിന്‍ അഹമ്മദും ചേര്‍ന്ന് അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്തു. ഇരുവരും ചേര്‍ന്നാണ് ടീം സ്‌കോര്‍ 180 കടത്തിയത്. മൊസഡെക്ക് വെറും ഒന്‍പത് പന്തുകളില്‍ നിന്ന് 24 റണ്‍സെടുത്തും ടസ്‌കിന്‍ ആറുപന്തുകളില്‍ നിന്ന് 11 റണ്‍സ് നേടിയും പുറത്താവാതെ നിന്നു.

ശ്രീലങ്കയ്ക്ക് വേണ്ടി വാനിന്ദു ഹസരംഗയും ചമിക കരുണരത്‌നെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ദില്‍ഷന്‍ മധുശനക, മഹീഷ് തീക്ഷണ, അസിത ഫെര്‍ണാണ്ടോ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ബംഗ്ലാദേശിനായി ഹൊസൈന്‍ മൂന്നും തസ്‌കിന്‍ അഹമ്മദ് രണ്ട് വിക്കറ്റും വീഴ്ത്തി.

Content Highlights: asia cup 2022, srilanka vs bangladesh, sl vs ban, asia cup cricket, sports news, cricket news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented