Photo: twitter.com|crickpost
ധാക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ആതിഥേയരായ ബംഗ്ലാദേശിന് ആറുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ വെറും 122 റണ്‍സിന് ബംഗ്ലാ ബൗളര്‍മാര്‍ പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ്. 33.5 ഓവറില്‍ നാലുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. ഇതോടെ മൂന്നുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ബംഗ്ലാദേശ് 1-0 ന് മുന്നിലെത്തി.
ആദ്യം ബാറ്റുചെയ്ത വിന്‍ഡീസിനായി 40 റണ്‍സെടുത്ത കൈല്‍ മായേഴ്‌സ് മാത്രമാണ് പിടിച്ചുനിന്നത്. പ്രമുഖ താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലായതിനാല്‍ രണ്ടാം നിര ടീമിനെയാണ് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് കൊണ്ടുവന്നത്. 28 റണ്‍സെടുത്ത റോവ്മാന്‍ പവലും മികച്ച പ്രകടനം കാഴ്ചവെച്ചു. വെറും 32.2 ഓവറിലാണ് ടീം ഓള്‍ ഔട്ടായത്.
ബംഗ്ലാദേശിനായി രണ്ടുവര്‍ഷത്തെ വിലക്കിനുശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസ്സന്‍ നാലുവിക്കറ്റുകള്‍ വീഴ്ത്തി. ടീമിനായി ഇന്ന് അരങ്ങേറ്റം കുറിച്ച ഹസ്സന്‍ മഹ്മൂദ് മൂന്നുവിക്കറ്റെടുത്തപ്പോള്‍ മുസ്താഫിസുര്‍ റഹ്മാന്‍ രണ്ട് വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനായി നായകന്‍ തമീം ഇഖ്ബാല്‍ 44 റണ്‍സെടുത്തു. ഷാക്കിബ് അല്‍ ഹസ്സന്‍ 19 റണ്‍സ് നേടി. 19 റണ്‍സെടുത്ത മുഷ്ഫിഖുര്‍ റഹീമും 9 റണ്‍സെടുത്ത മഹ്മദുള്ളയും പുറത്താവാതെ നിന്ന് ടീമിനെ വിജയത്തിലെത്തിച്ചു.
പരമ്പരയിലെ അടുത്ത മത്സരം ജനുവരി 22 വെള്ളിയാഴ്ച നടക്കും.
Content Highlights: Bangladesh beat West Indies in the first ODI match
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..