Photo:twitter.com/ICC
ധാക്ക: അയര്‍ലന്‍ഡിനെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ബംഗ്ലാദേശിന് വിജയം. ഏഴുവിക്കറ്റിനാണ് ബംഗ്ലാദേശ് അയര്‍ലന്‍ഡിനെ കീഴടക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ അയര്‍ലന്‍ഡ് ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം ബംഗ്ലാദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സ്‌കോര്‍: അയര്‍ലന്‍ഡ് 214, 292. ബംഗ്ലാദേശ് 369, മൂന്നിന് 138.
ഒരു ടെസ്റ്റ് മാത്രമാണ് പരമ്പരയിലുണ്ടായിരുന്നത്. അയര്‍ലന്‍ഡിനെതിരായ ബംഗ്ലാദേശിന്റെ ഏകദിന പരമ്പര മേയ് ഒന്‍പതിന് ആരംഭിക്കും. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്.
എട്ട് വിക്കറ്റിന് 286 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച അയര്‍ലന്‍ഡിന് ആറുറണ്‍സെടുക്കുന്നതിനിടെ ശേഷിച്ച വിക്കറ്റുകളും നഷ്ടമായി. ഇതോടെ 138 റണ്‍സായി ബംഗ്ലാദേശിന്റെ വിജയലക്ഷ്യം. യുവതാരം ലോക്‌റാന്‍ ടെക്ടറുടെ സെഞ്ചുറിയാണ് അയര്‍ലന്‍ഡിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.
131 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് പുറത്താവാതെ 51 റണ്‍സെടുത്ത മുഷ്ഫിഖുര്‍ റഹീമിന്റെ പ്രകടന മികവില്‍ വിജയത്തിലെത്തി. തമീം ഇഖ്ബാല്‍ (31), ലിട്ടണ്‍ ദാസ് (23), നജ്മുല്‍ ഷാന്റോ (4) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. 20 റണ്‍സെടുത്ത് മോനിമുല്‍ ഹഖ് പുറത്താവാതെ നിന്നു.
ഈ വര്‍ഷം ബംഗ്ലാദേശ് നേടുന്ന ആദ്യ ടെസ്റ്റ് വിജയമാണിത്. ആറ് അരങ്ങേറ്റ താരങ്ങളുമായി കളിച്ച അയര്‍ലന്‍ഡ് ഈ മാസം ശ്രീലങ്കയ്‌ക്കെതിരേ രണ്ട് ടെസ്റ്റുകള്‍ കളിക്കും.
Content Highlights: bangladesh beat ireland by seven wickets in test match
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..