ഷാക്കിബ് അൽ ഹസ്സൻ | Photo: twitter.com
ധാക്ക: ഒരു വര്‍ഷത്തെ വിലക്കിനുശേഷം ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസ്സന്‍ വീണ്ടും ക്രിക്കറ്റില്‍ സജീവമാകുന്നു. വാതുവെയ്പ്പുകാര്‍ ഒത്തുകളിയ്ക്ക് സമീപിച്ച വിവരം ഐ.സി.സിയുടെ അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിക്കാത്തതുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷത്തേക്കാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയത്. പിന്നീട് ഇത് ഒരു വര്‍ഷത്തേക്ക് വെട്ടിക്കുറച്ചു.
2019-ല്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഈ വര്‍ഷം ഒക്‌ടോബര്‍ 28 ന് അവസാനിച്ചു. ആദ്യം ഒരു ആഭ്യന്തര മത്സരത്തിലാണ് താരം കളിക്കുക. ധാക്കയില്‍ വെച്ച് നടക്കുന്ന ബംഗബന്ധു ട്വന്റി 20 കപ്പിലാണ് താരം കളിക്കുക. ഗെംഗോള്‍ ഖുല്‍ന എന്ന ടീമിലായിരിക്കും ഷാക്കിബ് കളിക്കുക.
ഷാക്കിബ് തിരിച്ചുവരുന്നതോടെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ ശക്തി വര്‍ധിക്കുമെന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഷ്ഫിഖുര്‍ റഹിം പറഞ്ഞു. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ലോക ഒന്നാം നമ്പറായിരിക്കുമ്പോഴാണ് ഷാക്കിബിന് വിലക്കേര്‍പ്പെടുത്തുന്നത്.
ബംഗ്ലാദേശിനുവേണ്ടി ഷാക്കിബ് 56 ടെസ്റ്റുകളും 206 ഏകദിനങ്ങളും 76 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ഷാക്കിബ് അല്‍ ഹസ്സന്‍.
Content Highlights: Bangladesh all-rounder Shakib Al Hasan to make his comeback after 1-year ban
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..