കോലിയുടെ റെക്കോഡ് വീണ്ടും തകര്‍ത്ത് ബാബര്‍ അസം


നിലവില്‍ ഏകദിനത്തിലും ട്വന്റി 20യിലും ലോക ഒന്നാം നമ്പര്‍ താരമായ ബാബര്‍ ടെസ്റ്റില്‍ നാലാം സ്ഥാനത്താണ്. 

Photo: AP

കൊളംബോ: സമീപകാലത്ത് സ്ഥിരതയുടെ പര്യായമായി ഉയര്‍ന്നുവന്ന ബാറ്ററാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ കൂടിയായ ബാബര്‍ അസം. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും അപാര ഫോമില്‍ കളിക്കുന്ന ബാബര്‍ നിരവധി റെക്കോഡുകള്‍ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനിടെ മറ്റൊരു റെക്കോഡ് കൂടി ബാബര്‍ അസം സ്വന്തം പേരില്‍ കുറിച്ചു. അന്താരാഷ്ട്ര മത്സരങ്ങളില്‍ അതിവേഗത്തില്‍ 10000 റണ്‍സ് നേടുന്ന ഏഷ്യന്‍ താരം എന്ന റെക്കോഡാണ് ബാബര്‍ സ്വന്തമാക്കിയത്.

ഇന്ത്യയുടെ വിരാട് കോലിയുടെ റെക്കോഡാണ് ബാബര്‍ മറികടന്നത്. 10000 റണ്‍സിലെത്താന്‍ ബാബറിന് വെറും 228 ഇന്നിങ്‌സുകള്‍ മാത്രമാണ് വേണ്ടിവന്നത്. കോലിയ്ക്ക് ഈ നേട്ടത്തിലെത്താന്‍ 232 ഇന്നിങ്‌സുകള്‍ വേണ്ടിവന്നു.

ആഗോളതലത്തില്‍ അതിവേഗം 10000 റണ്‍സ് നേടുന്ന ബാറ്റര്‍മാരുടെ പട്ടികയില്‍ ബാബര്‍ അഞ്ചാം സ്ഥാനത്താണ്. വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസതാരം വിവിയന്‍ റിച്ചാര്‍ഡ്‌സാണ് ഒന്നാമത്. റിച്ചാര്‍ഡ്‌സിന് 10000 റണ്‍സ് കണ്ടെത്താന്‍ വെറും 206 ഇന്നിങ്‌സുകള്‍ മാത്രമാണ് വേണ്ടിവന്നത്. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല (217), വെസ്റ്റ് ഇന്‍ഡീസിന്റെ ബ്രയാന്‍ ലാറ (220), ഇംഗ്ലണ്ടിന്റെ ജോ റൂട്ട് (222) എന്നിവരാണ് രണ്ട് മുതല്‍ നാല് വരെയുള്ള സ്ഥാനങ്ങളില്‍.

കോലിയുടെ നിരവധി റെക്കോഡുകള്‍ ബാബര്‍ ഇതിനോടകം തകര്‍ത്തിട്ടുണ്ട്. ട്വന്റി 20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഏറ്റവുമധികം ദിവസം ഒന്നാം സ്ഥാനത്തിരുന്ന താരം എന്ന കോലിയുടെ റെക്കോഡ് ബാബര്‍ ഈയിടെ മറികടന്നിരുന്നു. ഏകദിനത്തില്‍ അതിവേഗത്തില്‍ 1000 റണ്‍സ് നേടിയ നായകന്‍ എന്ന റെക്കോഡും കോലിയുടെ കൈയ്യില്‍ നിന്ന് ബാബര്‍ തട്ടിയെടുത്തു. നിലവില്‍ ഏകദിനത്തിലും ട്വന്റി 20യിലും ലോക ഒന്നാം നമ്പര്‍ താരമായ ബാബര്‍ ടെസ്റ്റില്‍ നാലാം സ്ഥാനത്താണ്.

Content Highlights: babar azam, virat kohli, fastest 1000 runs, 10000 runs in international cricket, cricket news, sport

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022

Most Commented