കറാച്ചി: ദക്ഷിണഫ്രിക്കയ്ക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി പാകിസ്താന്‍. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1 നാണ് പാകിസ്താന്‍ കിരീടം സ്വന്തമാക്കിയത്. മൂന്നാം ട്വന്റി 20യില്‍ നാലുവിക്കറ്റിനാണ് ആതിഥേയരുടെ വിജയം.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക തകര്‍ത്തടിച്ച ഡേവിഡ് മില്ലറുടെ കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. 45 പന്തുകളില്‍ നിന്നും 85 റണ്‍സെടുത്ത മില്ലര്‍ പുറത്താവാതെ നിന്നു. ഒരു ഘട്ടത്തില്‍ 65 ന് ഏഴ് എന്ന നിലയില്‍ നിന്നാണ് മില്ലര്‍ ടീമിനെ മാന്യമായ സ്‌കോറിലേത്തിച്ചത്. പാകിസ്താനുവേണ്ടി അരങ്ങേറ്റം കുറിച്ച സാഹിദ് മസൂദ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 44 റണ്‍സെടുത്ത ബാബര്‍ അസമിന്റെയും 42 റണ്‍സെടുത്ത മുഹമ്മദ് റിസ്വാന്റെയും മികവില്‍ 18.4 ഓവറില്‍ ലക്ഷ്യം മറികടന്നു. പാകിസ്താന്റെ 100-ാം ട്വന്റി 20 വിജയമാണിത്. പാകിസ്താന്റെ മുഹമ്മദ് നവാസ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് റിസ്വാനാണ് പരമ്പരയുടെ താരം.
Content Highlights: Babar Azam stars as Pakistan beat South Africa by 4 wickets in 3rd T20I to clinch T20I series 2-1